
കൊച്ചി: കോടതി ഉത്തരവ് ലംഘിച്ച് പോലീസുകാരുടേയും ഗുണ്ടകളുടെയും സുരക്ഷ വലയത്തിൽ എറണാകുളം - അങ്കമാലി അതിരൂപതയിലെ ഡിക്കന്മാരുടെ പട്ടം നൽകൽ ചടങ്ങ് ഇന്നലെ ബസലിക്കയിൽ നടത്തിയതിലൂടെ മാർ റാഫേൽ തട്ടിലും മാർ ജോസഫ് പാംപ്ലാനിയും സീറോ മലബാർ സഭയ്ക്ക് വൻ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വൺ ചർച്ച് വൺ കുർസാന മൂവ്മെൻ്റ് ഭാരവാഹികൾ കുറ്റപ്പെടുത്തി.
കത്തോലിക്കാ സഭ മത തീവ്രവാദികളിൽ നിന്നും ഭീഷണി നേരിടുന്ന നാടുകളിൽ പോലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇന്നലെ ബസിലിക്കയിൽ ഏർപ്പെട്ടിരുന്നത്. ഡിസിപിയുടെ നേതൃത്വത്തിൽ 200ൽ പരം പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. കൂടാതെ 50-ൽ പരം ക്രിമിനലുകളും വേദിക്കു സമീപം നിലയുറപ്പിച്ചിരുന്നു. കോടതി ഉത്തരവുകൾ ലംഘിക്കുന്നതിന്റെയും കുർബാന വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ച് സഭാവിരുദ്ധരുടെ പക്ഷം ചേർന്ന് പ്രവർത്തിക്കുന്നതിന്റെയും കുറ്റബോധമാണ് സഭാ തലവനെയും അദ്ദേഹത്തിൻറെ വികാരിയെയും ഇങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചത്. ഇരുമെത്രാന്മാരും ഡിക്കന്മാരും ചടങ്ങിന് എത്തിയതോടെ ബസിലിക്കയിൽ പ്രതിഷേധം നടത്തുന്ന വിശ്വാസികൾ തട്ടിലിന്റെയും പാംപ്ലാനിയുടേയും രാജിആവശ്യപ്പെട്ടുകൊണ്ടുള്ള ബാനറും കറുത്ത കൊടികളും പിടിച്ച് പരിപാടി നടന്ന പന്തലിന് സമീപം അണിനിരന്നു. കൂടാതെ ബസിലിക്ക ദേവാലയത്തിന് മുകളിലും പരിസരത്തും ഇത്തരത്തിലുള്ള നിരവധി ബോർഡുകളും ഫ്ലക്സുകളും പ്രതിഷേധക്കാർ സ്ഥാപിച്ചിരുന്നു. ഇന്നലെ നടന്ന പ്രതിഷേധ പരിപാടികൾക്ക് മത്തായി മുതിരേന്തി, ജോയ് ജോർജ്, ജോസഫ് പി. എബ്രഹാം, ക്യാപ്റ്റൻ ടോം ജോസഫ്, ജോൺസൺ കോനിക്കര, കുര്യാക്കോസ് പഴയമാOo, സീലിയ ആൻറണി എന്നിവർ നേതൃത്വം നൽകി.ഇതിനിടെ കോടതി ഉത്തരവ് ലംഘിക്കുന്ന സഭാ നേതൃത്വത്തിന് പിന്തുണയും സംരക്ഷണവും നൽകുന്ന പോലീസിനെതിരെ നൽകിയ പരാതിയിൽ 30 നകം അന്വേക്ഷിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ പ്ലീഡർക്ക് വെള്ളിയാഴ്ച എറണാകുളം മുനിസിപ് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Photo Courtesy - Google







