02:45am 12 November 2026
NEWS
മാർ പാംപ്ലാനി സഭയിലെ കൂട്ടിക്കൊടുപ്പുകാരൻ
03/12/2025  04:23 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മാർ  പാംപ്ലാനി സഭയിലെ കൂട്ടിക്കൊടുപ്പുകാരൻ

 

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയെ സഭാവിരുദ്ധരുടെ കൈകളിൽ എത്തിച്ചു കൊടുക്കുന്ന സീറോ മലബാർ സഭയിലെ കൂട്ടിക്കൊടുപ്പുകാരനായ മെത്രാനാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനിയെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് കുറ്റപ്പെടുത്തി.

 സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെൻറ് മേരീസ്  ബെസലിക്കയിൽ പോലും സഭ നിരോധിച്ച കുർബാന നടത്താൻ ഉത്തരവ് പുറപ്പെടുവിച്ചതോടെ മെത്രാപ്പോലീത്തൻ വികാരിയുടെ യഥാർത്ഥ മുഖം വെളിച്ചത്തായി. സിനഡ് തീരുമാനിച്ചതും മാർപാപ്പ സഭ മുഴുവനിലും നടപ്പാക്കണമെന്ന്  കല്പിച്ചിരിക്കുന്നതുമായ ഏകീകൃത കുർബാന നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട മാർ പാംപ്ലാനി സഭാ തീരുമാനങ്ങളെ അട്ടിമറിക്കുകയാണ്. സഭയെ സ്നേഹിക്കുന്ന വിശ്വാസികളെ കേൾക്കാതെ വിമത വൈദികരും അൽമായ സംഘടന നേതാക്കളുമായി ഒപ്പ് വച്ച സമവായ ഫോർമുല നടപ്പിലാക്കി ഹീറോ പരിവേഷം നേടുകയാണ് മെത്രാപ്പോലീത്തൻ വികാരിയുടെ ലക്ഷ്യം. സഭാ വിരുദ്ധരുമായി ചേർന്ന് ഏകീകൃത കുർബാന
 പൂർണ്ണമായും നടപ്പിലാക്കുന്ന പള്ളികളിലെ വികാരിമാരെ ഭീക്ഷണിപ്പെടുത്തി നിരോധിത കുർബാന നടത്തിക്കാനും ഇദ്ദേഹം കിണഞ്ഞു ശ്രമിക്കു
ന്നുണ്ട്. വിമത വൈദികരെയും അൽമായ ഗുണ്ടകളെയും താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റി അതിരൂപതയെ സഭാ വിരുദ്ധർക്ക് തീറെഴുതി കൊടുത്തു കൊണ്ടിരിക്കുന്ന സഭാ നേതൃത്വം  പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും ഭാരവാഹികളായ കുരിയാക്കോസ് പഴയമം, വിത്സൻ വടക്കുഞ്ചേരി, ക്യാപ്റ്റൻ ടോം ജോസഫ്, വൈശാഖ് വർഗീസ് എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img