08:57pm 10 November 2026
NEWS
മാർ പാംപ്ലാനിയും വൈദികരും ചെയ്തുകൊണ്ടിരിക്കുന്നത് ഒരേ കുറ്റം തന്നെ
08/08/2025  07:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാർ പാംപ്ലാനിയും വൈദികരും ചെയ്തുകൊണ്ടിരിക്കുന്നത് ഒരേ കുറ്റം തന്നെ
HIGHLIGHTS

 വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്

കൊച്ചി: സഭാ നിയമങ്ങളുടെ പരസ്യമായ ലംഘനവും അധികാര ദുർവിനയോഗവുമെന്ന ഒരേ കുറ്റം തന്നെയാണ് എറണാകുളം - അങ്കമാലി അതിരൂപതയിൽ മാർ ജോസഫ്  പാംപ്ലാനിയും ഒരു വിഭാഗം വൈദികരും  ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമായതായി വൺ ചർച്ച്  വൺ കുർബാന മൂവ്മെന്റ് ആരോപിച്ചു.

വിശ്വാസികൾ മാത്രമല്ല സഭാ കോടതി പോലും  ഇരുവരും കുറ്റക്കാരാണെന്ന് ചൂണ്ടിക്കാണിച്ച അപൂർവ്വ ഉത്തരവാണ് കഴിഞ്ഞ ദിവസം സഭ സ്പെഷൽ ട്രൈബ്യൂണൽ  പുറപ്പെടുവിച്ചത്. അതിരൂപതയിൽ സംജാതമായിരിക്കുന്ന നിലവിലെ പ്രശ്നങ്ങളുടെ മുഖ്യ കാരണക്കാരൻ മെത്രാപ്പോലീത്തൻ വികാരിയാണെന്നും അതിനാൽ ആദ്യം സിനഡ് പുറത്താക്കേണ്ടത് മാർ പാംപ്ലാനിയെയാണെന്നും  ഫൊറോന പ്രതിനിധി സമ്മേളനം   ആവശ്യപ്പെട്ടു. ചീഫ് കോഡിനേറ്റർ മത്തായി മുതിരേന്തി അധ്യക്ഷനായിരുന്നു. വിത്സൻ വടക്കുഞ്ചേരി, ജോസഫ്  പി. എബ്രഹാം, ടെൻസൺ പുളിക്കൽ, ക്യാപ്റ്റൻ ടോം ജോസഫ്, ആൻറണി പുതുശ്ശേരി, ജോസഫ് അമ്പലത്തിങ്കൽ, കുര്യാക്കോസ് പഴയ മഠം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img