
ചെന്നിത്തല: തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ ഉദ്യമമായി ചെന്നിത്തല കോട്ടമുറിയിൽ സ്ഥാപിച്ചിരിക്കുന്ന മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെൻറർ ഒക്ടോബർ 20ന് തിങ്കളാഴ്ച വൈകുന്നേരം 3 30ന് ഉദ്ഘാടനം ചെയ്യും.
അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുക എന്നതാണ് തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ ലക്ഷ്യം .തുടക്കത്തിൽ മൂന്ന് ഡയാലിസിസ് യന്ത്രങ്ങളിലൂടെയും പടിപടിയായി 9 യന്ത്രങ്ങളുമായി
വർദ്ധിപ്പിച്ച് ഒരു ദിവസം 16 രോഗികൾക്ക് പ്രത്യാശ നൽകുകയാണ് ഈ സെന്ററിന്റെ ഉദ്ദേശം. ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ
നിർവഹിക്കും.നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാർത്തോമ്മാ സുറിയാനി സഭയുടെ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനാധിപൻ യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാക്ഷണം നടത്തും.സ്വിച്ച് ഓൺ കർമ്മം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി ജെ കുര്യൻ നിർവഹിക്കും.മുഖ്യ പ്രഭാഷണം കൊടിക്കുന്നിൽ സുരേഷ് എംപി
നിർവ്വഹിക്കും.
ഫാ.എം സി പൗലോസ്,ഡോ.മുഹമ്മദ് ജാമിർ അക്സനി,സാമി വേദാനന്ദൻ, തോംസൺ പി വർഗീസ്,വിജയമമ്മ ഫിലേന്ദ്രൻ ,ജി.ആതിര, അഭിലാഷ് തുമ്പിനത്ത് ഗോപൻ ചെന്നിത്തല, മാത്യൂസ് കെ. ജേക്കബ് , ജോസഫ് ചാക്കോ ,പി .ഡി. ജോർജ്ജ് , ജോൺസൺ മണലൂർ , പി.എച്ച് . ഷാജി , സുരേഷ് കുമാർ ,വിനോദ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.

ചെന്നിത്തല :തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ സംരംഭം മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെൻറർ ചെന്നിത്തല കോട്ടമുറിയിൽ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്സ് മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു, അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുന്ന ഈ സെൻററിൻ്റെ പ്രവർത്തനം ചെന്നിത്തലയുടെ സമീപപ്രദേശങ്ങളിലുള്ള വൃക്ക രോഗികൾക്ക് ആശ്വാസം പകരട്ടെ എന്ന് ബാവാ
ആശംസിച്ചു. അപരൻ്റെ ജീവിതത്തിന് തണലാകുമ്പോഴാണ് ക്രൈസ്തവ സാക്ഷ്യം പൂർണ്ണമാകുന്നത് എന്ന് പരിശുദ്ധ ബാവാ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ ചെയർമാനായുള്ള ലൈഫ് കെയർ ഫൗണ്ടേഷൻ്റെ കീഴിൽ തുടക്കത്തിൽ മൂന്ന് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിക്കും. മാർത്തോമാ സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ യൂയാക്കിം മാർ കൂറിലോസ് സഫഗ്രൻ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ .പി ജെ കുര്യൻ കൊടിക്കുന്നിൽ സുരേഷ് എംപി ,ഫാ. എം സി പൗലോസ് , ഫാ. ഷാജി കെ പോൾ, ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ ,തോംസൺ പി വർഗീസ്,അഭിലാഷ് തുമ്പിനത്ത്, മാത്യൂസ് കെ. ജേക്കബ് , ജോസഫ് ചാക്കോ ,പി .ഡി. ജോർജ്ജ് , ജോൺസൺ മണലൂർ , പി.എച്ച് . ഷാജി , സുരേഷ് കുമാർ ,വിനോദ് ഫിലിപ്പ് , പി.എ. ബോബൻ എന്നിവർ പ്രസംഗിച്ചു.











