05:30pm 05 September 2026
NEWS
ഉത്തരാഖണ്ഡിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കുമേൽ മഞ്ഞുമല ഇടിഞ്ഞുവീണു

28/02/2025  03:37 PM IST
nila
ഉത്തരാഖണ്ഡിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കുമേൽ മഞ്ഞുമല ഇടിഞ്ഞുവീണു

ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണു. ചമോലി ജില്ലയിൽ ഇന്ദോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കു മുകളിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. മഞ്ഞിനടിയിൽ കുടുങ്ങിപ്പോയ 57 തൊഴിലാളികളിൽ 16 പേരെ രക്ഷപെടുത്തിയെന്നാണ് പ്രാഥമിക വിവരം. ബാക്കിയുള്ള 41 പേരെ പുറത്തെടുത്താനുള്ള രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. 

ബദ്രിനാഥ് ധാമിന് മൂന്ന് കിലോമീറ്റർ അകലെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിന് സമീപമാണ് അപകടമുണ്ടായത്. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് ബിആർഒ എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ആർ. മീണയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ജില്ലാ ഭരണകൂടം, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ബിആർഒ ടീമുകൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img