05:59pm 18 April 2026
NEWS
മനു ഭാക്കര്‍, ഡി.ഗുകേഷ്, ഹര്‍മന്‍പ്രീത് സിങ്, പ്രവീണ്‍ കുമാര്‍ എന്നിവർക്ക് ഖേല്‍രത്‌ന പുരസ്‌കാരം
02/01/2025  09:51 PM IST
nila
മനു ഭാക്കര്‍, ഡി.ഗുകേഷ്, ഹര്‍മന്‍പ്രീത് സിങ്, പ്രവീണ്‍ കുമാര്‍ എന്നിവർക്ക് ഖേല്‍രത്‌ന പുരസ്‌കാരം

ന്യൂഡൽഹി: മനു ഭാക്കർ, ഡി.ഗുകേഷ്, ഹർമൻപ്രീത് സിങ്, പ്രവീൺ കുമാർ എന്നിവർക്ക് ഖേൽരത്‌ന പുരസ്‌കാരം. ജനുവരി 17-ന് രാഷ്ട്രപ്രതി ഭവനിൽ നടക്കുന്ന ചടങ്ങിൽ നാലുപേർക്കും രാജ്യത്തെ പരമോന്നത കായിക പുരസ്കാരം സമ്മാനിക്കും. ഇതിന് പുറമേ 32 പേർക്ക് അർജുന പുരസ്‌കാരവും പ്രഖ്യാപിച്ചു.  മലയാളി നീന്തൽ താരം സജ്ജൻ പ്രകാശിനും അർജ്ജുന അവാർഡ് ലഭിച്ചു. മലയാളി ബാഡ്മിന്റൺ പരിശീലകൻ എസ്. മുരളീധരനാണ് പരിശീലക രംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരം. 

പാരിസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടി മനു ഭാക്കർ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രമാണ് അവർ സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീമിനത്തിലും വെങ്കലം നേടി. സിംഗപ്പൂരിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോൽപ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്.  ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ ഹർമൻപ്രീത് സിങ്ങ് 2024 പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചിരുന്നു. 2020 ടോക്യോ ഒളിമ്പിക്‌സിലും വെങ്കലം നേടിയ ടീമിൽ ഹർമൻപ്രീത് അംഗമായിരുന്നു. പാരാ അത്‌ലറ്റായ പ്രവീൺ കുമാർ 2024 പാരിസ് പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ സ്വർണം നേടിയിരുന്നു. 2020 ടോക്യോ പാരാലിമ്പിക്‌സിൽ വെള്ളിയും നേടി. 2017-ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്‌ളൈസിൽ വെള്ളി നേടിയ താരമാണ് സജ്ജൻ പ്രകാശ്. 

അർജുന പുരസ്‌കാര ജേതാക്കൾ

ജ്യോതി യാരാജി (അത്ലറ്റിക്സ്),അന്നു റാണി (അത്ലറ്റിക്സ്), നിതു (ബോക്‌സിങ്), സവീതി (ബോക്‌സിങ്), വന്തിക അഗർവാൾ (ചെസ്), സലിമ ടെറ്റെ (ഹോക്കി), അഭിഷേക് (ഹോക്കി), സഞ്ജയ് (ഹോക്കി), ജർമൻപ്രീത് സിങ്(ഹോക്കി), സുഖ്ജീത് സിങ്(ഹോക്കി), രാകേഷ് കുമാർ (പാരാ അമ്പെയ്ത്ത്), പ്രീതിപാൽ (പാരാ അത്ലറ്റിക്സ്), ജീവൻജി ദീപ്തി(പാരാ അത്ലറ്റിക്സ്), അജിത് സിങ് (പാരാ അത്ലറ്റിക്സ്) സച്ചിൻ സർജെറാവു (പാരാ അത്ലറ്റിക്സ്), ധരംബീർ (പാരാ അത്ലറ്റിക്സ്), പ്രണവ് സൂർമ (പാരാ അത്‌ലറ്റിക്‌സ്), ഹൊകറ്റോ സെമ (പാരാ അത്ലറ്റിക്സ്),സിമ്രാൻ (പാരാ അത്ലറ്റിക്സ്), നവദീപ് (പാരാ അത്ലറ്റിക്സ്), നിതേഷ് കുമാർ (പാരാ ബാഡ്മിന്റൺ), തുളസിമതി മുരുകേശൻ (പാരാ ബാഡ്മിന്റൺ), നിത്യ ശ്രീ സുമതി ശിവൻ (പാരാ ബാഡ്മിന്റൺ), മനീഷ രാമദാസ് (പാരാ ബാഡ്മിന്റൺ), കപിൽ പാർമർ (പാരാ ജൂഡോ), മോന അഗർവാൾ (പാരാ ഷൂട്ടിങ്), റുബീന ഫ്രാൻസിസ് (പാരാ ഷൂട്ടിങ്), സ്വപ്‌നിൽ കുസാലെ (ഷൂട്ടിങ്), സരബ്‌ജോത് സിങ് (ഷൂട്ടിങ്), അഭയ് സിങ് (സ്്ക്വാഷ്), സജ്ജൻ പ്രകാശ് (നീന്തൽ), അമൻ (ഗുസ്തി).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img