10:25am 24 October 2026
NEWS
മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
04/10/2025  08:07 AM IST
nila
മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. മണ്ണാർക്കാട് പട്ടണത്തിലെ ലോഡ്‌ജ്‌ മുറിയിൽനിന്നാണ് രണ്ട് യുവാക്കളെയും യുവതിയേയും മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വെള്ളയിൽ കലയത്തുപറമ്പ്‌ മർജീന (37), മണ്ണാർക്കാട് തെങ്കര മണലടി അപ്പക്കാടൻ മുനീർ (32), മലപ്പുറം തിരൂർക്കാട് കൊങ്ങയത്ത് മുഹമ്മദ് നിഹാൽ (22) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 3.87 ഗ്രാം മെത്താംഫെറ്റമിനും 83.02 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് മൂന്നം​ഗ സംഘം പൊലീസിന്റെ വലയിലായത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടർ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. ഈസമയം മുനീറും മർജീനയുമാണ് മുറിയിലുണ്ടായിരുന്നത്. ഇവർക്ക് മുറിയെടുത്തുകൊടുത്തത് നിഹാലാണ്. തുടർന്നു നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന്‌ മയക്കുമരുന്നും കഞ്ചാവും പിടികൂടുകയായിരുന്നു. നിഹാലിനെ മണ്ണാർക്കാടിന്റെ മറ്റൊരുഭാഗത്തുവെച്ചാണ് അറസ്റ്റുചെയ്തത്. മുനീറിന്റെ പേരിൽ ശ്രീകൃഷ്ണപുരംപോലീസിൽ സമാനകേസ് നിലവിലുള്ളതായും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img