06:40am 08 August 2026
NEWS
മാന്നാർ.എസ് എൻ ഡി പി യൂണിയൻ ചതയ സ്നേഹ കൂട്ടായ്മ ഞായറാഴ്ച
06/08/2026  06:06 PM IST
nila
മാന്നാർ.എസ് എൻ ഡി പി യൂണിയൻ ചതയ സ്നേഹ കൂട്ടായ്മ ഞായറാഴ്ച

 

 മാന്നാർ. എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ 172-മത് ശ്രീനാരായണഗുരുദേവ ജയന്തിയുടെ ഭാഗമായുള്ള 13 ദിനരാത്രങ്ങളിലായി നടക്കുന്ന ഗുരുവസന്തോത്സവം 2026 ന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന 
ചതയ സ്നേഹ കൂട്ടായ്മ ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. യൂണിയൻ അതിർത്തിയിലെ എല്ലാ ശാഖകളിലും ഞായറാഴ്ച 3 മണിക്ക് പൊതുയോഗങ്ങളും നേതൃ സംയുക്ത യോഗങ്ങളും നടക്കും.ബുധനൂർ മേഖലയിലെ 66- നമ്പർ ബുധനൂർ ശാഖയിൽ യൂണിയൻ അഡ്.കമ്മറ്റിയംഗം രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, 2202-നമ്പർ എണ്ണയ്ക്കാട്  വനിതാസംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ചന്ദ്രിക വയൽവാരം,3451- നമ്പർ ബുധനൂർ നോർത്ത് ശാഖയിൽ അഡ്.കമ്മറ്റിയംഗം അനിൽകുമാർ റ്റി കെ, 3711 -നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയിൽ ബുധനൂർ മേഖലാ ചെയർമാൻ വിക്രമൻ ദ്വാരക, 48 97 -നമ്പർ പാണ്ടനാട് വെസ്റ്റ് ശാഖയിൽ യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് മോജിഷ് മോഹൻ, 4965- നമ്പർ മുട്ടേൽ ശാഖയിൽ വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ് എന്നിവർ തിരു ചതയസ്നേഹ കൂട്ടായ്മയിൽ നേതൃത്വം നൽകും. മാന്നാർ മേഖലയിൽ പെട്ട 66 -നമ്പർ കുട്ടൻപേരൂർ ശാഖയിൽ മാന്നാർ മേഖല കൺവീനർ സുധാകരൻ സർഗ്ഗം, 72 - നമ്പർ കുരട്ടിക്കാട് ശാഖയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം ഹരിപാലമൂട്ടിൽ, 553- നമ്പർ പാവുക്കര ശാഖയിൽ മേഖലാ ചെയർമാൻ വേണു കെ കേശവ്, 1278- നമ്പർ കുരട്ടിശ്ശേരി ശാഖയിൽ യൂണിയൻ വനിതാ സംഘം കേന്ദ്രസമിതി അംഗം സിന്ധു സുഭാഷ്, 6188 - നമ്പർ പാവുക്കര കിഴക്ക് ശാഖയിൽ എംപ്ലോയിസ് ഫോറം യൂണിയൻ കൺവീനർ സുരേഷ് കുമാർ കെ വി എന്നിവർ നേതൃത്വം നൽകും. ഗ്രാമം മേഖലയിൽപ്പെട്ട 143- നമ്പർ കാരാഴ്മ ശാഖയിൽ യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനുരാജ് വി,1267 നമ്പർ ഗ്രാമം ശാഖയിൽ ഗ്രാമം മേഖലാ കൺവീനർ രവി പി കളീയ്ക്കൽ, 1530-നമ്പർ ഉളുന്തി ശാഖയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം രാജേന്ദ്രപ്രസാദ് അമൃത, 2708- നമ്പർ കാരാഴ്മ കിഴക്ക് ശാഖയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം പി ബി സൂരജ്, 3240- നമ്പർ ചെറുകോൽ എ ശാഖയിൽ വനിതാസംഘം യൂണിയൻ ട്രഷറർ പ്രവദ രാജപ്പൻ, 3840- നമ്പർ കുറിച്ചിപുഴ ശാഖയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം അനീഷ് പി ചേങ്കര, 5395 - നമ്പർ വയൽവാരം ശാഖയിൽ  വനിതാ സംഘം യൂണിയൻ കേന്ദ്രസമിതി അംഗം സിന്ധു സോമരാജ്, 6323 -നമ്പർ ഗുരുസ്തവം ശാഖയിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം, 6469- നമ്പർ ഗുരുസ്തവം ശാഖയിൽ ഗ്രാമം മേഖലാ ട്രഷറർ  സജീസ് എണ്ണയ്ക്കാട് എന്നിവർ നേതൃത്വം നൽകും. ചെന്നിത്തല മേഖലയിൽപെട്ട 141- പുത്തൻകോട്ടയ്ക്കകം ശാഖയിൽ ചെന്നിത്തല മേഖലാ ചെയർമാൻ  വിശ്വനാഥൻ കെ, 146 നമ്പർ തൃപ്പെരുന്തുറ ശാഖയിൽ യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ, 658 - നമ്പർ ഇരമത്തൂർ ശാഖയിൽ യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ, 1790- നമ്പർ ചെന്നിത്തല സൗത്ത് ശാഖയിൽ ബുധനൂർ മേഖലാ കൺവീനർ എം ഉത്തമൻ, 1926 നമ്പർ ആർ ശങ്കർ മെമ്മോറിയൽ ശാഖയിൽ ചെന്നിതല മേഖലാ കൺവീനർ മോഹനൻ പി, 3189- നമ്പർ ഡോക്ടർ പൽപ്പു സ്മാരമ ശാഖയിൽ വനിതാ സംഘം യൂണിയൻ കൺവീനർ ലേഖ വിജയകുമാർ, 3333- നമ്പർ ഒരിപ്രം ശാഖയിൽ വനിതാ സംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ ബിനി സതീശൻ, 5695- നമ്പർ ഗുരുധർമാനന്ദജി സ്മാരകം ശാഖയിൽ വൈദികയോഗ യൂണിയൻ വൈസ് ചെയർമാൻ സഹദേവൻ തകിടിയിൽ എന്നിവർ നേതൃത്വം നൽകും. ഗുരു വസന്തോത്സവം 2026 ന്റെ  ഔപചാരികമായ ഉദ്ഘാടനം  553 -നമ്പർ പാവുക്കര ശാഖ ആഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9. 30ന് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ഇതിനോടനുബന്ധിച്ച് തുടർ ദിവസങ്ങളിൽ ഓണം സാംസ്കാരിക സമന്വയ സമ്മേളനം, ആത്മീയ വിജ്ഞാന സമ്മേളനം,ആശാൻ കാവ്യസ്മരണീ സമ്മേളനം, ഓണ പൈതൃക സമ്മേളനം, ശ്രീനാരായണ ദർശന സമ്മേളനം, ഗുരു മഹിമ സമ്മേളനം, നടന വിസ്മയ സമ്മേളനം, യുവജന സമ്മേളനം, കാർഷിക വികസന സെമിനാറും ഉൾപ്പെടെ 11 ഓളം സാംസ്കാരിക സമ്മേളനങ്ങൾ വിവിധ ദിവസങ്ങളിലായി  
നടക്കുമെന്ന് യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ, കൺവീനർ അനിൽ പി ശ്രീരംഗം, ജോയിൻ കൺവീനർ പുഷ്പ ശശികുമാർ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img