
മാന്നാർ എസ് എൻ ഡി പി യൂണിയൻ വനിതാസംഘം മേഖല കമ്മറ്റികളുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും വെള്ളിയാഴ്ച
മുതൽ നടക്കും. രാവിലെ 10 മണിയ്ക്ക് ചെന്നിത്തല മേഖലയും ഉച്ചകഴിഞ്ഞ് 2.00 മണിയ്ക്ക് മാന്നാർ മേഖല യോഗവും നടക്കും.യോഗങ്ങളുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും. ചടങ്ങിൽ വനിതാസംഘം യൂണിയൻ കൺവീനർ ലേഖ വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം സംഘടനാസന്ദേശവും നൽകും.ജോ.കൺവീനർ പുഷ്പ ശശികുമാർ ,അഡ്.കമ്മറ്റിയംഗങ്ങളായ അനിൽകുമാർ റ്റി കെ,രാജേന്ദ്രപ്രസാദ് അമൃത,ഹരി പാലമൂട്ടിൽ എന്നിവർ ആശംസ പ്രസംഗം നടത്തും.146-ാം നമ്പർ തൃപ്പെരുംതുറ എസ് എൻ ഡി പി ശാഖാഹാളിൽ നടക്കുന്ന വാർഷികപൊതുയോഗത്തിൽ മേഖല കൺവീനർ ബിന്ദു വിജയൻ റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിക്കും.മേഖല ചെയർമാൻ കെ വിശ്വനാഥൻ,കൺവീനർ പി മോഹനൻ ,വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ ബിനി സതീശൻ ,ട്രഷറർ പ്രവദ രാജപ്പൻ,കേന്ദ്രസമിതിയംഗം സിന്ധു സുഭാഷ്,എക്സി.കമ്മറ്റിയംഗം സുമാരാജൻ എന്നിവർ പ്രസംഗിക്കും.മേഖല ചെയർമാൻ വിജയശ്രീ സ്വാഗതം പറയും.1278-ാം നമ്പർ കുരട്ടിശ്ശേരി ശാഖാ ഹാളിൽ നടക്കുന്ന മാന്നാർ മേഖല യോഗത്തിൽ മേഖല കൺവീനർ ശ്രീലതാരവീന്ദ്രൻ റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിക്കും.,മേഖല ചെയർമാൻ വേണു കെ കേശവ് ,കൺവീനർ സുധാകരൻ സർഗം ,വനിതാസംഘം യൂണിയൻ കേന്ദ്രസമിതിയംഗങ്ങളായ സിന്ധു സുഭാഷ്, വസന്തകുമാരി എക്സി.കമ്മറ്റിയംഗം ഗിരിജ ഓമനക്കുട്ടൻ എന്നിവർ പ്രസംഗിക്കും. മേഖല ചെയർപേഴ്സൺ വിജയശ്രീ പാവുക്കര സ്വാഗതം പറയും.ബുധനൂർ ,ഗ്രാമം മേഖലകളുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജൂലൈ 4 ശനിയാഴ്ച നടക്കുo .











