10:04pm 11 November 2026
NEWS
മാന്നാർ എസ് എൻ ഡി പി യൂണിയൻ വിവാഹ പൂർവ്വകൗൺസിലിംഗ് ക്ലാസ്സുകൾ ജൂലൈ 11,12 (ശനി ,ഞായർ )
17/06/2026  07:31 PM IST
nila
മാന്നാർ എസ് എൻ ഡി പി യൂണിയൻ വിവാഹ പൂർവ്വകൗൺസിലിംഗ് ക്ലാസ്സുകൾ ജൂലൈ 11,12 (ശനി ,ഞായർ )

 

മാന്നാർ .എസ് എൻ ഡി പി യൂണിയൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെൻ്ററിൻറെ നേതൃത്വത്തിൽ പ്രീമാര്യേജ് കൗൺസിലിംഗ് ക്ലാസ്സ് ജൂലൈ 11,12 തിയതികളിൽ നടക്കും.11 ശനിയാഴ്ച രാവിലെ 9.30 ന് കൗൺസിലിംഗ് ക്ലാസിൻ്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.ചടങ്ങിൽ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും.ചെന്നിത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനുരാജ് വി , യൂണിയൻ അഡ്.കമ്മറ്റിയംഗങ്ങളായ ഹരി പാലമൂട്ടിൽ,രാജേന്ദ്രപ്രസാദ് അമൃത,അനിൽകുമാർ റ്റി കെ ,ഗ്രാമം മേഖല ചെയർമാൻ സി ആർ രവീന്ദ്രൻ,ബുധനൂർ മേഖല ചെയർമാൻ വിക്രമൻ ദ്വാരക,വനിതാ യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്,വൈദിക യോഗം യൂണിയൻ ചെയർമാൻ എം ഉത്തമൻ എന്നിവർ ആശംസ പ്രസംഗം നടത്തും.ജോ.കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും അഡ്.കമ്മറ്റിയംഗം പി ബി സൂരജ് കൃതഞ്ജതയും പറയും.രാവിലെ 10 മുതൽ കുടുംബഭദ്രത എന്ന വിഷയത്തിൽ രാജേഷ് പൊൻമലയും, സ്ത്രീ പുരുഷ മനശാസ്ത്രം എന്ന വിഷയത്തിൽ അനൂപ് വൈക്കവും ക്ലാസുകൾ നയിക്കും.12 ന്  ഞായർ രാവിലെ 9.30 ന് ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ ആശ പ്രദീപ് കോട്ടയവും 11.30 മുതൽ ആനന്ദം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ കൊടുവഴങ്ങ ബാലകൃഷ്ണനും ഉച്ചകഴിഞ്ഞ് 2.30 മുതൽ സ്ത്രീ പുരുഷ ലൈംഗികത,ഗർഭധാരണം,പ്രസവം,ശിശു പരിപാലനം എന്ന വിഷയത്തിൽ ഡോ.ശരത് ചന്ദ്രനും ക്ലാസ്സുകൾ നയിക്കും.ക്ലാസുകൾ സംബന്ധിച്ച അവലോകനവും നടക്കും.12 ന് ഞായറാഴ്ച  വൈകിട്ട് നടക്കുന്ന സമാപനസമ്മേളനത്തിൽ യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും.അഡ്.കമ്മറ്റിയംഗമായ അനിഷ് പി ചേങ്കര ,ചെന്നിത്തല മേഖല ചെയർമാൻ കെ വിശ്വനാഥൻ,മാന്നാർ മേഖല ചെയർമാൻ വേണു കെ കേശവ്,വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ ബിനി സതീശൻ,എംപ്ലോയിസ് ഫോറം യൂണിയൻ കൺവീനർ സുരേഷ്കുമാർ കെ വി എന്നിവർ പ്രസംഗിക്കും.യൂണിയൻ അഡ്.കമ്മറ്റിയംഗം രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും വനിതാസംഘം യൂണിയൻ കൺവീനർ ലേഖ വിജയകുമാർ കൃതജ്ഞതയും പറയും.പരിശീലനം സിദ്ധിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളുെടെ വിതരണം യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം നിർവ്വഹിക്കും.പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18  വയസ്സിനു മുകളിൽ ഉള്ള യുവതികളും 21 വയസ്സിനു മുകളിൽ ഉള്ള യുവാക്കളും ജൂൺ 8 വൈകിട്ട് 5.00 മണിയ്ക്ക് മുൻമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.