11:44pm 06 November 2026
NEWS
മന്നം സമാധിദിനം - ബിജെപി ജില്ലാ പ്രസിഡണ്ട് പുഷ്പാർച്ചന നടത്തി
25/02/2025  03:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മന്നം സമാധിദിനം - ബിജെപി ജില്ലാ പ്രസിഡണ്ട് പുഷ്പാർച്ചന നടത്തി

കൊച്ചി- ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ 55-ാം സമാധിദിനാചരണത്തിന്റെ ഭാഗമായി കടവന്ത്ര എൻ. എസ്. എസ്. കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു മന്നത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

കടവന്ത്ര എൻ. എസ്. എസ്. കരയോഗം പ്രസിഡണ്ട് മധു എടനാട്, സെക്രട്ടറി എൻ.പി അനിൽകുമാർ. ജോ. സെക്രട്ടറി സി.മുരളീധരൻ, ബി ജെ പി നേതാക്കളായ ബാബുരാജ് തച്ചേത്ത്. വിനോദ്കുമാർ, ഗോപു പരമശിവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img