12:19pm 23 April 2026
NEWS
ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മൻമോഹൻ സിംഗ് അനുസ്മരണം 'മൻ മോഹനം'
03/01/2025  07:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മൻമോഹൻ സിംഗ് അനുസ്മരണം മൻ മോഹനം

കൊച്ചി: രാജ്യത്ത് സാമ്പത്തിക ഉദാരവത്ക്കരണ നടപടികൾക്ക് മനുഷ്യമുഖം നൽകിയ ഭരണാധികാരിയായിരുന്നു  ഡോ.മൻമോഹൻ സിംഗെന്ന്  മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മൻമോഹൻ സിംഗ് അനുസ്മരണം 'മൻമോഹനം'എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയ ധനമന്ത്രിയും തിളക്കമുള്ള ഭരണകാലം രാജ്യത്തിന് നൽകിയ പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹമെന്ന് രമേശ് പറഞ്ഞു.ഗ്രാമീണരായ മുഴുവൻ ഇന്ത്യക്കാരുടെയും ദാരിദ്യവും പട്ടിണിയുമകറ്റിയമഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ജനാധിപത്യത്തെ അർത്ഥപൂർണമാക്കിയ വിവരാവകാശ നിയമവും അദ്ദേഹം രാജ്യത്ത് നടപ്പാക്കി.എട്ട് മാസങ്ങൾക്ക് മുമ്പ് മൻമോഹൻ സിംഗിനെ സന്ദർശിച്ചപ്പോൾ അദ്ദേഹം ഉദ്ഘാടനം ചെയ്ത എൽ എൻ ജി ടെർമിനലിനെക്കുറിച്ചും കൊച്ചി മെട്രോയെക്കുറിച്ചും ആരാഞ്ഞുവെന്നും കേരളം സമർപ്പിച്ച എല്ലാ പദ്ധതികൾക്കും അനുമതി നൽകിയ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു.
എംഎൽഎമാരായ കെ ബാബു,  ടി ജെ വിനോദ്,  അൻവർ സാദത്ത്,  എൽദോസ് കുന്നപ്പള്ളി,  സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ,  സിപിഐ ദേശീയ കൗൺസിൽ അംഗം കമല സദാനന്ദൻ, യുഡിഎഫ്  മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് വി ഇ അബ്ദുൽ ഗഫൂർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം, നേതാക്കളായ വി പി സജീന്ദ്രൻ, എൻ വേണുഗോപാൽ, കെ പി ധനപാലൻ, ജോസഫ് വാഴക്കൻ, ടി എം സക്കീർ ഹുസൈൻ, ജയ്സൺ ജോസഫ്,  ലാലി വിൻസൻറ്,  ഐ കെ രാജു, കെ എം സലിം, ടോണി ചമ്മിണി,  തമ്പി സുബ്രഹ്മണ്യം, പി കെ അബ്ദുൽ റഹ്മാൻ, ജോസഫ് ആൻറണി, കെ കെ ഇബ്രാഹിംകുട്ടി, പോളച്ചൻ മണിയൻകോട് തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img