04:42pm 30 October 2026
NEWS
നാടിൻറെ നന്മക്ക് നമ്മൾ ഒന്നാകണം : പ്രവാസി വെൽഫെയർ സാഹോദര്യയാത്രക്ക് മങ്കട മണ്ഡലം സ്വീകരണം സംഘടിപ്പിച്ചു.
22/06/2025  12:52 PM IST
nila
നാടിൻറെ നന്മക്ക് നമ്മൾ ഒന്നാകണം : പ്രവാസി വെൽഫെയർ സാഹോദര്യയാത്രക്ക് മങ്കട മണ്ഡലം സ്വീകരണം സംഘടിപ്പിച്ചു.

നാടിൻറെ നന്മക്ക് നമ്മൾ ഒന്നാകണം എന്ന മുദ്രാവാക്യം ഉയർത്തി പ്രവാസി വെൽഫെയർ ഖത്തർ പ്രസിഡൻറ് ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് മങ്കട മണ്ഡലം  സ്വീകരണം നൽകി. 
 പ്രവാസി വെൽഫയർ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ: താജ് ആലുവ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലത്തിലെ  പ്രവാസി ഗ്രന്ഥകാരൻ ഹുസൈൻ കടന്നമണ്ണ, മുതിർന്ന പത്രപ്രവർത്തകൻ ഡോ.  അമ്മാനുള്ള വടക്കാങ്ങര, അറബി ഭാഷ വിദഗ്ധൻ
ഡോ. റഫീഖ് അബ്ദുല്ല, ബ്ലോഗർമാരായ ജാസിം ഹാരിസ് എന്നിവർക്കുള്ള  ആദരം പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡൻറ് ചന്ദ്രമോഹൻ നിർവഹിച്ചു. 

ജാഥാ ക്യാപ്റ്റന് വിവിധ പഞ്ചായത്തുകളുടെ ആരാർപ്പണം പഞ്ചായത്ത് പ്രസിഡണ്ടുമാർ നിർവഹിച്ചു.  പ്രവാസി വെൽഫെയർ ഖത്തർ പ്രസിഡൻറ് ചന്ദ്രമോഹൻ സ്വീകരണത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു.പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ പ്രസിഡണ്ട് അമീൻ അന്നാര, കെഎംസിസി  പ്രതിനിധി ഇസ്മായിൽ ഹാജി, ഇൻകാസ് പ്രതിനിധി അബ്ദുറഊഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അയ്മൻ അജ്മൽ എ ടി, ആയിഷ വേങ്ങശ്ശേരി, ഫാദി അഹമ്മദ്, ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഹന്ന അബുലൈസ് എന്നീ വിദ്യാർത്ഥികളെയും യോഗത്തിൽ അനുമോദിച്ചു. വിവിധ കലാകാരന്മാരുടെ ഗാനങ്ങളും  ഇമ്പമാർന്ന കോൽക്കളിയും സദസ്സിനെ ധന്യമാക്കി.മങ്കട മണ്ഡലം പ്രസിഡൻറ് സിദ്ധീഖ് കെ പി  അധ്യക്ഷത വഹിച്ച പരിപാടിക്ക് മണ്ഡലം സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതവും  സക്കരിയ നന്ദിയും പറഞ്ഞു. എ ടി മജീദ്, അനീസദീൻ കെ പി, ഷറഫുദ്ദീൻ സി പി, ഫായിസ് ഹനീഫ്, അഫ്സൽ ഹുസൈൻ, ഷിബുലുറഹ്മാൻ, നസീഫ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img