NEWS
വ്യാജ ആധാരം, കരം അടച്ച രസീതും; ബാങ്കിൽ നിന്ന് തട്ടിയെടുത്തത് 1.48 കോടി രൂപ! ഒടുവിൽ യുവതി അറസ്റ്റിൽ
16/09/2026 10:55 AM IST
nila

വ്യാജ ആധാരം, കരം അടച്ച രസീതും; ബാങ്കിൽ നിന്ന് തട്ടിയെടുത്തത് 1.48 കോടി രൂപ! ഒടുവിൽ യുവതി അറസ്റ്റമലപ്പുറം: വ്യാജരേഖകൾ ഉപയോഗിച്ച് ബാങ്കിൽനിന്ന് 1.48 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതി അറസ്റ്റിൽ. തുവ്വൂർ പായിപ്പുള്ള് സ്വദേശി മോനിഷ മോഹനനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരിയിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിലാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. വ്യാജ ആധാരവും കരം അടച്ച രസീതും തയ്യാറാക്കി ബാങ്കിൽ സമർപ്പിച്ചാണ് വൻതുക വായ്പയായി കൈപ്പറ്റിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കേസിൽ മോനിഷ മോഹനന്റെ ഭർത്താവ് ശ്രീജിത്തിനെയാണ് പൊലീസ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ പങ്ക് ഉൾപ്പെടെ പൊലീസ് അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










