08:22am 13 November 2026
NEWS
നഗരസഭാ ചെയർമാനായി മനീഷ് കീഴാമഠവും വൈസ് ചെയർ പേഴ്സണായി സാലി ജയിംസും
27/12/2025  10:07 AM IST
nila
നഗരസഭാ ചെയർമാനായി മനീഷ് കീഴാമഠവും വൈസ് ചെയർ പേഴ്സണായി സാലി ജയിംസും

ചെങ്ങന്നൂർ:  നഗരസഭാ ചെയർമാനായി യുഡിഎഫിലെ മനീഷ് കീഴാമഠവും വൈസ് ചെയർ പേഴ്സണായി സാലി ജയിംസും തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം വാർഡ് കൗൺസിലറായ മനീഷ്, രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഉച്ചയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സാലി ജയിംസിനെ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുത്തു.
​ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി മനീഷ് കീഴാമഠത്തിന് 13 വോട്ടും, എൽഡിഎഫ് സ്ഥാനാർഥി പി.കെ. അനിൽകുമാറിന് ഏഴ് വോട്ടും, എൻഡിഎ സ്ഥാനാർഥി ബി. ജയകുമാറിന് ഏഴ് വോട്ടും ലഭിച്ചു. എൽഡിഎഫും എൻഡിഎയും തുല്യ വോട്ടുകൾ നേടിയതോടെ നറുക്കെടുപ്പ് നടത്തി. നറുക്ക് വീഴുന്ന സ്ഥാനാർഥി പുറത്താകും എന്ന ഇലക്ഷൻ കമ്മീഷ
ൻ്റെ നിർദ്ദേശം അവലംമ്പിച്ചതിൻപ്രകാരം നറുക്ക് വീണ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാർ പുറത്തായതോടെ രണ്ടാം ഘട്ടത്തിൽ മനീഷ് കീഴാമഠവും ബി. ജയകുമാറും തമ്മിലായി മത്സരം.
​രണ്ടാം ഘട്ടത്തിൽ 13 വോട്ട് നേടി മനീഷ് വിജയിച്ചപ്പോൾ ബി. ജയകുമാറിന് ഏഴ് വോട്ട് ലഭിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ വരണാധികാരിയായിരുന്നു.
​​ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 21-ാം വാർഡ് കൗൺസിലർ സാലി ജയിംസ് വിജയിച്ചു. ആദ്യ റൗണ്ടിൽ സാലിക്ക് 13 വോട്ടും, എൽഡിഎഫിലെ വി.എസ്. സവിതയ്ക്കും എൻഡിഎയിലെ സുധാമണി എസിനും ഏഴ് വോട്ടുകൾ വീതവും ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ സുധാമണി പുറത്താവുകയും രണ്ടാം ഘട്ടത്തിൽ 13 വോട്ടുകൾ നേടി സാലി ജെയിംസ് വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.