NEWS
മണിപ്പൂർ കലാപം: പ്രതിയുടെ ജാമ്യം, NIA കേസ്, വിചാരണ; സുപ്രീം കോടതി റിപ്പോർട്ട് തേടി
16/09/2025 07:30 AM IST
സുരേഷ് വണ്ടന്നൂർ

ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മോയിരംഗ്‌ഥെം ആനന്ദ് സിങ്ങിന്റെ വിചാരണയുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) സുപ്രീം കോടതി നോട്ടീസ് അയച്ചു.
മണിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മോയിരംഗ്‌ഥെം ആനന്ദ് സിങ്ങിന് ജാമ്യം ലഭിച്ചെങ്കിലും, NIA പുതിയ കേസ് എടുത്ത് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
രാജ്യത്തിനെതിരായ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് NIA ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ ഗൗരവം പരിഗണിച്ച് സ്‌പെഷ്യൽ കോടതിയും ഡൽഹി ഹൈക്കോടതിയും ഇയാളുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
കേസിന്റെ വിചാരണാ നടപടികൾ വൈകുന്നതിനാലാണ് സുപ്രീം കോടതി ഇപ്പോൾ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.