NEWS
ഗുണ്ടാനേതാവ് ടാബ്ലെറ്റ് ആരിഫിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി
28/03/2026 01:05 PM IST
nila

മംഗളൂരുവിൽ പൊലീസിന്റെ ഗുണ്ടാപ്പട്ടികയിലുള്ള യുവാവ് വെട്ടേറ്റു മരിച്ചു. തലപ്പാടി മുള്ളുഗുഡ്ഡെ വീട്ടിൽ ആരിഫ് (ടാബ്ലെറ്റ് ആരിഫ് -46) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ തൊക്കോട്ട് മേൽപ്പാലത്തിൽ വെച്ചാണ് ഇയാളെ വെട്ടികൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ആരിഫിനെ കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പുലർച്ചെയായതിനാൽ റോഡിൽ ആളുകളുണ്ടായിരുന്നില്ല. ആരിഫ് രക്തംവാർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനു കീഴിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആരിഫെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉള്ളാൾ പൊലീസ് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











