NEWS
മംഗളൂരു FC സീസൺ 4: BYBFC ക്ക് കിരീടം
12/12/2025 10:35 AM IST
nila

ദോഹ: മികച്ച സംഘാടനത്തിലൂടെ ഖത്തറിൽ തിളങ്ങി മംഗളൂരു FC.സീസൺ 4 പ്രീമിയർ ലീഗിൽBYBFCചാമ്പ്യൻമാരായി.മംഗളൂരു FC സംഘടിപ്പിച്ച നാലാം സീസൺ ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് ദോഹയിൽ ആവേശഭരിതമായി സമാപിച്ചു. പിയർലിംഗ് സ്കൂളിൽ നടന്ന ടൂർണമെന്റിൽ കമ്മ്യൂണിറ്റി അംഗങ്ങൾ, സ്പോർട്സ് പ്രേമികൾ, യുവതാരങ്ങൾ എന്നിവർ വലിയ ആവേശത്തോടെ പങ്കെടുത്തു.BYBFCയും AJAX FCയും തമ്മിലുള്ള ആവേശകരമായ ഫൈനലിൽ ഞെട്ടിക്കുന്ന പ്രകടനവുമായി BYBFC കിരീടം സ്വന്തമാക്കി. മികച്ച പ്രകടനത്തിലൂടെ AJAX FC റണ്ണർ-അപ്പ് ആയി.ISUZU – ജയിദ ഗ്രൂപ്പ്, കോ-സ്‌പോൺസർ വാൾടെക്, എല്ലാ പങ്കാളികളും സന്നദ്ധപ്രവർത്തകരും നൽകിയ സംഭാവനകൾക്ക് മംഗളൂരു FC നന്ദി അറിയിച്ചു.Haddock FC,
AJAX FC,Seasara FC,
BYBFC,Dream Villa FC
എന്നിഅഞ്ച് ടീമുകളാണ്
പ്രീമിയർ ലീഗിൽ
പങ്കെടുത്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










