03:06pm 11 October 2026
NEWS
'സ്റ്റിങ് ഓപ്പറേഷന്' പിന്നിൽ കേന്ദ്രമന്ത്രിയും കർണാടക ബിജെപി നേതാവുമെന്ന് മാണ്ഡ്യ എംഎൽഎ
10/10/2026  10:51 AM IST
വിഷ്ണുമംഗലം കുമാർ
സ്റ്റിങ് ഓപ്പറേഷന് പിന്നിൽ കേന്ദ്രമന്ത്രിയും കർണാടക ബിജെപി നേതാവുമെന്ന് മാണ്ഡ്യ എംഎൽഎ


ബംഗളുരു: ഡൽഹി, കൊൽക്കത്ത ആസ്ഥാനമായുള്ള ഏജൻസികൾ കർണാടക സർക്കാരിലെ മന്ത്രിമാരെ ലക്ഷ്യമിട്ട് 'സ്റ്റിങ് ഓപ്പറേഷൻ' നടത്തിയതായി മാണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ്സ് എംഎൽഎ രവികുമാർ ഗാനിഗ
ആരോപിച്ചു.. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ഒരു കേന്ദ്രമന്ത്രിയും കർണാടക ബിജെപി നേതാവുമാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയായതിനുശേഷം തനിക്കെതിരെ 'സ്റ്റിങ് ഓപ്പറേഷൻ' നടത്തി കുടുക്കാൻ ശ്രമം നടന്നതായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ  ഡൽഹിയിൽ അവകാശപ്പെട്ടിരുന്നിരുന്നു.സ്റ്റിംഗ് ഓപ്പറേഷന് രാഷ്ട്രീയ പ്രതിയോഗികൾ പദ്ധതിയിട്ടിട്ടുണ്ടെന്നും കരുതിയിരിക്കണമെന്നും അദ്ദേഹം മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ആ പശ്ചാത്തലത്തിലാണ് ഇന്നലെ  മാണ്ഡ്യയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ, 'സ്റ്റിങ് ഓപ്പറേഷനുമായി' ബന്ധപ്പെട്ട ഫോട്ടോ, ഓഡിയോ, വീഡിയോ ക്ലിപ്പിംഗ്, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് എംഎൽഎ രവികുമാർ രംഗത്തുവന്നത്. ഒരു പെൻഡ്രൈവ് പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പത്ര സമ്മേളനം. "ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ അത് മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിടും," അദ്ദേഹം തുറന്നടിച്ചു.
എത്ര പണം നൽകി, ഏതൊക്കെ മന്ത്രിമാരെയാണ് അവർ കണ്ടത്, രാഷ്ട്രീയ നേതാക്കളുടെ പേഴ്‌സണൽ അസിസ്റ്റന്റുകൾ അവരുമായി എങ്ങനെ ബന്ധം പുലർത്തുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ജനപ്രീതി തകർക്കുന്നതിനും സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്നതിനുമായി പത്ത്
മന്ത്രിമാരെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.  ബെംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അവർക്ക് താമസ സൗകര്യം ഒരുക്കിയതിന്റെയും പണം നൽകിയതിന്റെയും രേഖകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ഞങ്ങളുടെ പക്കലുള്ള രേഖകൾ പരിശോധിക്കാൻ ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കും,” അദ്ദേഹം വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും തന്റെ കൈവശമുള്ള എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും രവികുമാർ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img