11:14am 06 May 2026
NEWS
മണപ്പുറം ഫിനാന്‍സിന് നാലാം പാദത്തില്‍ 69.7ശതമാനം ലാഭ വര്‍ധന
05/05/2026  03:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മണപ്പുറം ഫിനാന്‍സിന് നാലാം പാദത്തില്‍ 69.7ശതമാനം ലാഭ വര്‍ധന

കൊച്ചി:  നാലാം പാദ ഫലങ്ങളില്‍ 69.7ശതമാനം ലാഭ വര്‍ധന നേടി പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ്. 2026സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ നികുതി കഴിഞ്ഞുള്ള ലാഭം മുന്‍ പാദത്തെ അപേക്ഷിച്ച് 69.7ശതമാനം ഉയര്‍ന്ന് 405കോടി രൂപയായി. ഇതേ കാലയളവില്‍ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 22.4ശതമാനം വര്‍ധിച്ച് 63.798കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെയപേക്ഷിച്ച് നികുതി കഴിഞ്ഞുള്ള മൊത്ത ലാഭത്തില്‍ 299.2ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.നാലാം പാദത്തില്‍ കമ്പനിയുടെ സ്വര്‍ണ്ണ വായ്പാ ആസ്തി 50,953കോടി രൂപയാണ്. മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 99.1ശതമാനം കൂടുതല്‍. 2026സാമ്പത്തിക വര്‍ഷം കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 48.3ശതമാനം വര്‍ധിച്ച് 63,798കോടി രൂപയായി ഉയര്‍ന്നു. 2025സാമ്പത്തിക വര്‍ഷം ഇത് 43.034കോടി രൂയായിരുന്നു. മൊത്തം ആസ്തിയുടെ 20.1ശതമാനം സ്വര്‍ണ്ണ വായ്പ കൂടാതെയുള്ള ആസ്തിയാണ്. നലാം പാദത്തില്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് 13കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്.കമ്പനിയുടെ മൊത്തം പ്രവര്‍ത്തന ലാഭം നാലാം പാദത്തില്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് 10.7ശതമാനം വര്‍ധിച്ച് 2,614കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ അത് 2,361കോടി രൂപയായിരുന്നു. നികുതിക്കു ശേഷമുള്ള ലാഭം 405കോടി രൂപയും. 2025സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 203കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. നാലാം പാദത്തില്‍ ശാഖകളുടെ എണ്ണം 5,340ആയും ജീവനക്കാരുടെ എണ്ണം 42,100ആയും ഉയര്‍ന്നിട്ടുണ്ട്.ആഭ്യന്തരവും ബാഹ്യവുമായ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും നാലാം പാദത്തില്‍ കമ്പനിക്കു മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു. ഇക്കാലയളവില്‍ സ്വര്‍ണ്ണ വില വളരെ കൂടുകയും ആഗോള സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയും വിതരണ തടസങ്ങള്‍ വര്‍ധിക്കുകയും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാവുകയും ഓഹരി വിപണിയില്‍ ചാഞ്ചാട്ടം അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനെല്ലാമിടയിലും കമ്പനി സ്തുത്യര്‍ഹമായ മുന്നേറ്റം നടത്തിയതായി അദ്ദേഹം നിരീക്ഷിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img