06:27pm 27 June 2026
NEWS
വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ
14/09/2025  08:10 AM IST
nila
വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

വയനാട്ടിൽ  എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. കോഴിക്കോട് അരീക്കോട് ഷഹൽ വീട്ടിൽ ഷാരൂഖ് ഷഹിൽ (28) തൃശ്ശൂർ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പിൽ വീട്ടിൽ ഷബീന ഷംസുദ്ധീൻ എന്നിവരാണ് അറസ്റ്റിലായത്. 4.41 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും പിടിച്ചെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സർക്കിളിലെയും, റെയിഞ്ചിലെയും ഉദ്യോഗസ്ഥരും വയനാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും ലക്കിടിയിൽ പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. 

വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ യുവാവും യുവതിയും മാത്രമുള്ള കാറും കൽപ്പറ്റ ഭാഗത്തേക്കായി എത്തി. നിർത്താൻ ആവശ്യപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ തന്നെ വാഹനത്തിലുണ്ടായിരുന്നവർ പരുങ്ങലിലായി. ഇതോടെ വനിത ഉദ്യോഗസ്ഥരടക്കം കാറിനുള്ളിൽ വിശദമായി പരിശോധന തുടങ്ങി. ഇതോടെയാണ് എംഡിഎംഎ കണ്ടെത്തിയത്.

എക്‌സൈസ് ഇൻസ്‌പെക്ടർ ജി ജിഷ്ണു, പ്രിവന്റീവ് ഓഫീസർമാരായ പി കൃഷ്ണൻകുട്ടി, കെ എം അബ്ദുൽ ലത്തീഫ്, എ എസ് അനീഷ്, പി ആർ വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി മുഹമ്മദ് മുസ്തഫ, സാദിഖ് അബ്ദുള്ള, വികെ. വൈശാഖ്, എം വി പ്രജീഷ്, ഇബി അന, ഇ ബി, സാദിഖ് അബ്ദുള്ള വനിത എക്‌സൈസ് ഓഫീസറായ കെ.വി. സൂര്യ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img