
ലൈംഗിക പീഡനക്കേസിൽ രണ്ടുമാസം ജയിലിൽ കഴിഞ്ഞ യുവാവിന് 35,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ആരോപണ വിധേയനയാ യുവാവിന് ലൈംഗികാവയവം ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതോടെയാണ് യുവാവിനെ കുറ്റവിമുക്തനാക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തത്. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നാറ്റൽ പ്രവിശ്യയിലാണ് സംഭവം. എസാഖേനി മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുപത്തൊന്നുകാരനായ യുവാവിനെ കുറ്റ വിമുക്തനാക്കിയത്.
2020ലാണ് പതിനൊന്നുകാരിയായ പെൺകുട്ടി യുവാവിനെതിരെ ലൈംഗികാരോപണം ഉയർത്തിയത്. തന്നെ അയൽവാസിയായ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. ഇതനുസരിച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാൽ, യുവാവിന് 12 വയസ്സുള്ളപ്പോൾ ഒരുസംഘം അക്രമികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ഇടത് ചെവി, ജനനേന്ദ്രിയം എന്നിവ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത് കോടതിയിൽ തെളിഞ്ഞതിനെ തുടർന്നാണ് നിരാപരാധിയായ യുവാവിന് 35,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്.











