11:23pm 04 September 2026
NEWS
ലൈം​ഗിക പീഡനക്കേസിൽ രണ്ടുമാസം ജയിലിൽ കഴിഞ്ഞത് ലിം​ഗമില്ലാത്ത യുവാവ്
25/02/2025  09:28 AM IST
nila
ലൈം​ഗിക പീഡനക്കേസിൽ രണ്ടുമാസം ജയിലിൽ കഴിഞ്ഞത് ലിം​ഗമില്ലാത്ത യുവാവ്

ലൈം​ഗിക പീഡനക്കേസിൽ രണ്ടുമാസം ജയിലിൽ കഴിഞ്ഞ യുവാവിന് 35,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ആരോപണ വിധേയനയാ യുവാവിന് ലൈം​ഗികാവയവം ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതോടെയാണ് യുവാവിനെ കുറ്റവിമുക്തനാക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തത്. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നാറ്റൽ പ്രവിശ്യയിലാണ് സംഭവം. എസാഖേനി മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുപത്തൊന്നുകാരനായ യുവാവിനെ കുറ്റ വിമുക്തനാക്കിയത്. 

2020ലാണ് പതിനൊന്നുകാരിയായ പെൺകുട്ടി യുവാവിനെതിരെ ലൈം​ഗികാരോപണം ഉയർത്തിയത്. തന്നെ അയൽവാസിയായ യുവാവ് ലൈം​ഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. ഇതനുസരിച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാൽ,  യുവാവിന് 12 വയസ്സുള്ളപ്പോൾ ഒരുസംഘം അക്രമികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ഇടത് ചെവി, ജനനേന്ദ്രിയം എന്നിവ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത് കോടതിയിൽ തെളിഞ്ഞതിനെ തുടർന്നാണ് നിരാപരാധിയായ യുവാവിന് 35,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img