NEWS
അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു. കടിയേറ്റ് ആശുപത്രിയിൽ.
24/04/2026 03:20 PM IST
ചെറുകര സണ്ണിലൂക്കോസ്
പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.
അസം സ്വദേശിയായ ബിനോയ്ക്കാണ് (30) കടിയേറ്റത്.
ഇയാളുടെ താമസസ്‌ഥലത്തിന് സമീപത്ത് നിന്നാണ് അണലിപാമ്പിൻ കുഞ്ഞിനെ കിട്ടിയതെന്ന് പറയുന്നു.
അതിഥിത്തൊഴിലാളിയെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു.
മദ്യ ലഹരിയിലാണ് ബിനോ പാമ്പിനെ പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










