10:32am 11 November 2026
NEWS
മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ കാമുകൻ കൊലപ്പെടുത്തി
22/09/2025  10:54 AM IST
nila
മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ കാമുകൻ കൊലപ്പെടുത്തി

യുവതിയെ കാമുകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കാൺപൂരിലാണ് സംഭവം. ആകാംക്ഷ എന്ന യുവതിയെയാണ് കാമുകൻ സുരാജ് കുമാർ കൊലപ്പെടുത്തിയത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സുരാജ് കുമാർ കൊടുംക്രൂരത ചെയ്തത്. 

ഒരു റസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു ആകാംഷ. ഈ റസ്റ്റോറന്റിൽ സ്ഥിരമായെത്തിയിരുന്ന ആളാണ് സുരാജ് കുമാർ. അങ്ങനെയാണ് ഇരുവരും പ്രണയത്തിലായത്. ഇതിനിടെയാണ് യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സുരാജ് കുമാറിന് സംശയം ഉദിച്ചത്. തുടർന്ന് ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വഴക്കിനിടെ ആകാംഷയുടെ തല ഭിത്തിയിൽ ഇടിച്ചതിനു ശേഷം കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. 

കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാനായി സൂരജ് സുഹൃത്ത് ആശിഷ് കുമാറിനെ വിളിച്ചു. ആകാംഷയുടെ മൃതദേഹം അവർ ഒരു ബാഗിലാക്കി 100 കിലോമീറ്റർ അകലെയുള്ള ബാന്ദയിലേക്ക് മോട്ടർ സൈക്കിളിൽ കൊണ്ടു പോയി. ബാഗ് യമുനാ നദിയിൽ എറിഞ്ഞു. അതിനു മുൻപ് സൂരജ് ബാഗിനൊപ്പം ഒരു സെൽഫിയെടുത്തു.

 ഓഗസ്റ്റ് എട്ടിനാണ് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. മകളെ സൂരജ് തട്ടിക്കൊണ്ടുപോയെന്ന് അവർ പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് സൂരജിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഒബാഗിനൊപ്പം എടുത്ത സെൽഫി സൂരജിന്റെ മൊബൈൽ ഫോണിൽ നിന്നു പൊലീസ് കണ്ടെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img