NEWS
കോട്ടയം മെഡിക്കൽ കോളജിൽ പൊലീസുകാരനെ അന്യസംസ്ഥാന തൊഴിലാളി കുത്തിപരിക്കേൽപ്പിച്ചു
21/05/2025 06:59 AM IST
nila

കോട്ടയം മെഡിക്കൽ കോളജിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. പൊലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ ദിലീപ് വർമയുടെ കൈയ്ക്കാണ് കുത്തേറ്റത്. ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദി എന്നയാളാണ് പൊലീസുകാരനെ കുത്തിയത്.
പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒഡീഷ സ്വദേശി അതിക്രമം നടത്തിയത്. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ദിലീപ് വർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








