01:20am 07 November 2026
NEWS
കൊല്ലത്ത് സ്വന്തം മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
14/02/2025  03:26 PM IST
nila
കൊല്ലത്ത് സ്വന്തം മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കുളത്തൂപ്പുഴ: പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി താൻ പിതാവിന്റെ പീഡനത്തിനിരയായ വിവരം തുറന്നുപറഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയിൽ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഇക്കാര്യം പുറത്ത് പറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സംഭവദിവസം വീട്ടിൽ യുവാവും മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് ബലപ്രയോഗത്തിലൂടെ കുട്ടിയെ പീഡിപ്പിച്ചു. ഭയന്ന കുട്ടി കാര്യം പുറത്തുപറഞ്ഞിരുന്നില്ല. പീഡനത്തെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. സ്‌കൂളിൽ കഴിഞ്ഞദിവസം നടത്തിയ കൗൺസിലിങ്ങിൽ കുട്ടി വിവരം പറഞ്ഞതോടെ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. 42-കാരനായ ഇയാൾ കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img