01:48pm 24 November 2026
NEWS
പതിനെട്ടുകാരിയെ കൊലപ്പെടുത്തി മൃതദേ​ഹവുമായി ലൈം​ഗികവേഴ്ച്ചയിലേർപ്പെട്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ

14/01/2025  10:15 AM IST
nila
പതിനെട്ടുകാരിയെ കൊലപ്പെടുത്തി മൃതദേ​ഹവുമായി ലൈം​ഗികവേഴ്ച്ചയിലേർപ്പെട്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ

പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് വെളിപ്പെടുത്തി യുവാവ്. പോളണ്ടിലെ കറ്റോവീസിലാണ് സംഭവം. 2023 ഓഗസ്റ്റിൽ വിക്ടോറിയ കോസിൽസ്ക എന്ന പതിനെട്ടുകാരി കൊല്ലപ്പെട്ട സംഭവത്തിലാണ് മൊട്ടുസ് ഹെപ്പ (20) എന്നയാളുടെ വെളിപ്പെടുത്തൽ. കേസിന്റെ വിചാരണയ്ക്കിടെയാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. യുവതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് ടോസിട്ടാണെന്നും യുവാവ് കോടതിയിൽ പറഞ്ഞു. 

ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതി ഹെപ്പയെ പരിചയപ്പെട്ടത്. കാർ റിപ്പയർ ഷോപ്പിലെ ജോലി കഴിഞ്ഞ് വരികയായിരുന്നു ഹെപ്പ. പെൺകുട്ടിയെ തൻറെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് കോസിൽസ്ക ഉറങ്ങിയപ്പോൾ ഹെപ്പ പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

താൻ ആരെയെങ്കിലും കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നതായും ഇരയെ കണ്ടെത്താൻ നഗരത്തിൽ ചുറ്റിനടന്നിരുന്നതായും പ്രതി വെളിപ്പെടുത്തി. ‘‘സ്വന്തം വീട്ടിലേക്ക് പോകാനോ എൻറെ കൂടെ വരാനോ താത്പര്യമെന്ന് ചോദിച്ചു. പെൺകുട്ടി എൻറെ കൂടെ വരാൻ തീരുമാനിച്ചു. ഫ്ലാറ്റിലെത്തിയ ഞങ്ങൾ അവിടെ ഇരുന്നു, കാര്യമായി സംസാരിച്ചില്ല. പിന്നെ പെൺകുട്ടി ഉറങ്ങിപ്പോയി. ഞാൻ മുറിയിൽ ചുറ്റിനടന്നു, അവളെ ഉണർത്താൻ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല. പിന്നെ ഞാൻ ഒരു നാണയം എറിഞ്ഞു, അത് ഹെഡ്സ് വീണു, ഞാൻ അവളെ കൊന്നു

ഞാൻ അവളെ കൊന്നതിനുശേഷം,  അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, എന്നിട്ട് ഞാൻ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നെ ഞാൻ വസ്ത്രം ധരിച്ച് മൃതദേഹം മറയ്ക്കാൻ ശ്രമിച്ചു. ഞാൻ യുക്തിസഹമായി ചിന്തിക്കുകയായിരുന്നില്ല.  മൃതദേഹം ഒരു ബാഗിൽ ഇട്ടു പുതപ്പിൽ പൊതിഞ്ഞു.  അത് കത്തിക്കാൻ പദ്ധതിയിട്ടിരുന്നു. കൊലപാതകം നടത്തിയാൽ എനിക്ക് സുഖം തോന്നുമെന്ന് ഞാൻ കരുതി" ഹെപ്പ കോടതിയിൽ വെളിപ്പെടുത്തി. കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img