11:07am 01 May 2026
NEWS
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; പുഷ്പയെ കാമുകൻ കൊലപ്പെടുത്തിയത് മറ്റുള്ളവരുമായി ലൈം​ഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ


19/07/2025  10:18 AM IST
nila
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; പുഷ്പയെ കാമുകൻ കൊലപ്പെടുത്തിയത് മറ്റുള്ളവരുമായി ലൈം​ഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകൻ കുത്തിക്കൊന്നു. വിജയവാഡയിലാണ് സംഭവം. മെക്കാനിക്കായ ഷെയ്ഖ് ഷമ്മ എന്നയാളാണ് ഇരുപത്തിനാലുകാരിയായ പുഷ്പയെ കൊലപ്പെടുത്തിയത്. എട്ടുമാസം മുമ്പാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം താമസമാക്കിയത്. പ്രസവത്തിന് പിന്നാലെയാണ് യുവതി ഭർത്താവിനെ വിട്ട് കാമുകനൊപ്പം പോയത്.

മദ്യലഹരിയിലാണ് ഷെയ്ഖ് ഷമ്മ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ തുടയിലും നെഞ്ചിലും ക്രൂരമായി കുത്തുകയായിരുന്നു. പണത്തിനായി ലൈംഗിക തൊഴിലിന് യുവതി തയ്യാറാകാത്തതാണ് കാമുകനെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. കത്തിക്കുത്തേറ്റ പുഷ്പ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

പുഷ്പയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷെയ്ഖിനു സംശയമുണ്ടായിരുന്നു. ഇതിൻറെ പേരിൽ ഷെയ്ഖ് മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതുകൂടാതെയായിരുന്നു പണത്തിനായി ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ നിർബന്ധിച്ചുള്ള പീഡനം. സംഭവ ദിവസം പുഷ്പ ഗ്രാമത്തിലുള്ള അമ്മയുടെ വീട്ടിലേക്കു പോയിരുന്നു. അവിടെ എത്തിയ ഷെയ്ഖ് ലൈംഗിക തൊഴിലിനായി തൻറെ കൂടെ വരാൻ പുഷ്പയെ നിർബന്ധിച്ചു. പുഷ്പ എതിർത്തോടെ ഇരുവരും തമ്മിൽ വക്കുതർക്കമായി.

അമ്മയും സഹോദരനും ഇതിൽ ഇടപെട്ടതോടെ ഷെയ്ഖ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും ആക്രമിച്ചു. തടയാനെത്തിയ പുഷ്പയുടെ നെഞ്ചിൻറെ ഇടതുവശത്തും തുടയിലുമാണ് പ്രതി കുത്തിയത്. ഷെയ്ഖ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി രണ്ടു സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img