NEWS
ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച യുവാവ് പിടിയിൽ
07/06/2025 03:25 PM IST
nila

ഭാര്യയെ യുവാവ് തലയറുത്ത് കൊന്നു. കൊല്ലപ്പെട്ട യുവതിയുടെ തലയുമായി സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം. ഹെബ്ബഗൊഡി സ്വദേശി മാനസ (26) യെയാണ് ഭർത്താവ് ശങ്കർ(26) കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് വാഹനപരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു.
രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു.
കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ ഇയാൾ മഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. അഞ്ചു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











