
ബെംഗളുരുവിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പൂനെയിലേക്ക് രക്ഷപ്പെട്ട ഭർത്താവ് അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശിയായ രാകേഷിനെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനായി ബെഗംളുരു പൊലീസ് പൂനെയിലേക്ക് തിരിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യ ഗൗരി അനിൽ സാംബേക്കറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇയാൾ പൂനെയിലേക്ക് കടന്നുകളയുകയായിരുന്നു.
ഇയാൾ ഭാര്യയുടെ മാതാപിതാക്കളെ വിളിച്ച് പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (സിഡിആർ) ഉപയോഗിച്ചാണ് പ്രതിയെ പൂനെ പൊലീസ് പിടികൂടിയത്.
രാകേഷ് ഹിറ്റാച്ചിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ദമ്പതികൾ കഴിഞ്ഞ രണ്ട് മാസമായി ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദൊഡ്ഡക്കണ്ണഹള്ളിയിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു എന്നാണ് റിപ്പോർട്ട്.











