12:22am 30 July 2026
NEWS
ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി
09/08/2025  02:11 PM IST
nila
ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി

ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി. ഡൽഹിയിലെ കരാവൽ നഗർ പ്രദേശത്താണ് സംഭവം. ഇരുപത്തെട്ടുകാരിയായ  ജയശ്രീ, ഇവരുടെ അഞ്ചും ഏഴും വയസ്സുള്ള രണ്ട് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ജയശ്രീയുടെ ഭർത്താവ് പ്രദീപ് സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടു. 

പ്രദീപും ജയശ്രീയും തമ്മിൽ കലഹം പതിവായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം അറിഞ്ഞതെന്നാണ് അയൽവാസികൾ പറയുന്നത്. വാതിൽ തുറന്നപ്പോൾ യുവതിയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കിടക്കയിൽ കണ്ടു. ഭർത്താവും ഭാര്യയും പതിവായി വഴക്കിടാറുണ്ടായിരുന്നെന്നും അയൽവാസി പറഞ്ഞു. നിലവിൽ പ്രദീപ് ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img