11:43am 09 November 2026
NEWS
ഭർത്താവ് എപ്പോഴും പ്രാർത്ഥനയിൽ; യുവതി ഭർത്താവിന്റെ അനുജനൊപ്പം ഒളിച്ചോടി
02/05/2025  01:52 PM IST
nila
ഭർത്താവ് എപ്പോഴും പ്രാർത്ഥനയിൽ; യുവതി ഭർത്താവിന്റെ അനുജനൊപ്പം ഒളിച്ചോടി

ഭർത്താവിന്റെ അനുജനൊപ്പം യുവതി ഒളിച്ചോടി.  ഉത്തർ‌പ്രദേശിലെ മീററ്റിലാണ് സംഭവം. താൻ താടി നീട്ടി വളർത്തുന്നത് ഇഷ്ടമില്ലാത്തതിനാലാണ് ക്ലീൻ ഷേവായ തന്റെ സഹോദരനൊപ്പം യുവതി ഒളിച്ചോടിയതെന്നായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ, ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായ യുവതി പറഞ്ഞത് മറ്റൊന്നായിരുന്നു. ഭർത്താവിന് ലൗകിക ജീവിതത്തിൽ താൽപര്യമില്ലെന്നും അതിനാലാണ് ഭർത്താവിന്റെ അനുജനൊപ്പം ജീവിതം ആരംഭിച്ചതെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. 

 മീററ്റ് സ്വദേശിയായ മുഹമ്മദ് സഹീറിന്റെ ഭാര്യ അർഷിയാണ് ഭർത്താവിന്റെ അനുജൻ  സാബിറിനൊപ്പം ഒളിച്ചോടിയത്. ഏഴുമാസങ്ങൾക്ക് മുൻപാണ് മുഹമ്മദ് സഹീർ അർഷിയെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ അന്നുപോലും സഹീർ താടി വടിച്ചിരുന്നില്ല. വെള്ള കുർത്ത ധരിച്ച് നീണ്ട താടി ചീകിമിനുക്കി വളരെ ലളിതമായ ഒരുക്കത്തോടെയാണ് സഹീർ വിവാഹപ്പന്തലിലെത്തിയത്. അർഷിയാകട്ടെ പച്ച നിറത്തിലുള്ള വസ്ത്രത്തിൽ സർവാഭരണവിഭൂഷിതയായാണ് എത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ താടിയുടെ പേരുപറഞ്ഞ് ഇവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങി.

സഹീറിനോട് താടി വടിച്ചുകളയാൻ പലതവണ അർഷി പറഞ്ഞു. എന്നാൽ താടിയുള്ളതാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ് സഹീർ അതിന് തയ്യാറായില്ല. ഇത് ഇവർക്കിടയിൽ പതിവ് വഴക്കിന് കാരണമായി. അതിനിടെ അർഷിയും സഹീറിന്റെ സഹോദരൻ സാബിറും തമ്മിൽ അടുത്തു. വൈകാതെ സാബിറും അർഷിയും തമ്മിൽ പ്രണയം മൊട്ടിട്ടു, രണ്ടുപേരും ഫെബ്രുവരി മാസത്തിൽ ഒളിച്ചോടി. പക്ഷേ അർഷി തിരിച്ചുവരും എന്ന പ്രതീക്ഷയിൽ സഹീർ ഇത്രയുംനാൾ കാത്തിരുന്നു. മൂന്നുമാസത്തോളമായിട്ടും സാബിറും അർഷിയും തിരിച്ചുവരുന്നില്ല എന്ന് കണ്ടതോടെയാണ് സഹീർ പൊലീസിൽ പരാതിയുമായെത്തിയത്. ‘അർഷിക്ക് എന്റെ താടിയെക്കുറിച്ച് പരാതിയുണ്ടായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് എന്നെ അവൾ വിവാഹം കഴിച്ചത്. എൻറ ഇളയസഹേദരനുമായി അവൾ ഒളിച്ചോടി ‘ – എന്നാണ് സഹീറിന്റെ പരാതി.

സഹീർ പൊലീസിൽ പരാതി നൽകിയതോടെ യുവതി സാബിറുമായി സ്വന്തം വീട്ടിലെത്തി. സഹീറുനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്ന് യുവതി വീട്ടുകാരെ അറിയിച്ചു. സാബീറിനൊപ്പം കഴിഞ്ഞാൽ മതിയെന്നും അർഷി വീട്ടുകാരോട് പറഞ്ഞു. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയും യുവതി മൊഴി നൽകി. താടിയുടെ പേരിലല്ല പ്രശ്നം, ലൗകിക ജീവിതത്തിൽ സഹീറിന് തീരെ താൽപര്യമില്ല, അങ്ങനെയൊരാൾക്കൊപ്പം ജീവിക്കാൻ താൽപര്യമില്ല എന്നാണ് അർഷി പൊലീസിനോട് പറഞ്ഞത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img