
നഗ്ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശികളായ യുവതിയുടെയും അമ്മയുടെയും നഗ്നചിത്രങ്ങളാണ് യുവതിയുടെ ഭർത്താവ് പ്രചരിപ്പിച്ചത്. യുവതിയുടെ സഹോദരന്റെ വിവാഹം നടക്കാനെന്ന് പറഞ്ഞുവിശ്വിപ്പിച്ചാണ് ഭർത്താവ് നഗ്നപൂജ നടത്തിയത്. ഈ വർഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിൽ നവി മുംബൈയിലെ വീട്ടിലായിരുന്നു നഗ്നപൂജ.
ഏപ്രിൽ 15 നായിരുന്നു ആദ്യത്തെ നഗ്നപൂജ. യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിച്ചാണ് നഗ്നപൂജയിൽ പങ്കാളികളാക്കിയത്. പലപ്പോഴായി നടന്ന പൂജയ്ക്കിടയിൽ യുവാവ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തി. ജൂൺ അവസാനത്തോടെ ഇയാൾ ഇരുവരുടെയും ചിത്രങ്ങൾ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു.
ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. അതേസമയം, പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. യുവാവിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.











