02:55pm 18 August 2026
NEWS
നഗ്നനായി ഫാമിലെത്തി പശുക്കളെ ലൈം​ഗികപീഡനത്തിനിരയാക്കി; സംഭവം തൃശ്ശൂരിൽ
17/08/2026  10:48 AM IST
nila
 നഗ്നനായി ഫാമിലെത്തി പശുക്കളെ ലൈം​ഗികപീഡനത്തിനിരയാക്കി; സംഭവം തൃശ്ശൂരിൽ

ഫാമിൽ നഗ്നനായി എത്തിയ അജ്ഞാതൻ പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. തൃശൂർ വെള്ളാനിക്കരയിലാണ് സംഭവം. കൊറ്റിക്കൽ സ്വദേശി സുധീഷിന്റെ ഫാമിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയാണ് യുവാവ് ഫാമിലെത്തിയത്. ഫാമിലെ രണ്ട് പശുക്കളെ ഉപദ്രവിക്കാൻ ശ്രമിച്ച ഇയാൾ പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഫാം ഉടമ ആരോപിച്ചു.

ഏകദേശം ആറടി ഉയരമുള്ള പുരുഷനാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. മുഖം വ്യക്തമായി തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വാഹനത്തിലാണ് ഇയാൾ ഫാമിന് സമീപമെത്തിയതെന്നാണ് ഉടമയുടെ മൊഴി.

പാത്രം വീഴുന്ന ശബ്ദം കേട്ട് ഉറക്കമുണർന്ന കറവക്കാരൻ ഫാമിലെത്തിയപ്പോഴാണ് അജ്ഞാതനെ നേരിൽ കണ്ടത്. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഫാം ഉടമ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img