11:08pm 24 October 2026
NEWS
മകന്റെ ചോറൂണു ദിവസം യുവാവ് തൂങ്ങിമരിച്ചു
07/11/2025  02:00 PM IST
nila
മകന്റെ ചോറൂണു ദിവസം യുവാവ് തൂങ്ങിമരിച്ചു

മകന്റെ ചോറൂണു ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വിതുരയിലാണ് സംഭവം. പേരയത്തുംപാറ സ്വദേശി അമൽകൃഷ്ണനാണ് മരിച്ചത്. കടബാധ്യത മൂലം അമൽകൃഷ്ണൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. 

ഇന്ന് അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാർ അടുത്തുള്ള ഗുരുമന്ദിരത്തിൽ പോയിരുന്നു. അമൽ ഇവർക്കൊപ്പം എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പഴയ കെട്ടിടത്തിൽ അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

അമലും ആറു സുഹൃത്തുക്കളും ചേർന്ന് ഒരു ടർഫ് നടത്തിയിരുന്നു. ഈ ടർഫിനടുത്തുള്ള പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്. അമലിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img