05:37pm 12 November 2026
NEWS
ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതിയുടെ വീഡിയോ; ആരോപണ വിധേയനായ യുവാവ് ജീവനൊടുക്കി
18/01/2026  04:18 PM IST
nila
 ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതിയുടെ വീഡിയോ; ആരോപണ വിധേയനായ യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (40) ആണ് മരിച്ചത്. പുലർച്ചെയോടെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിലാണ് ദീപകിനെ കണ്ടെത്തിയത്.

പയ്യന്നൂരിൽ തിരക്കേറിയ ബസിൽ വെച്ച് ദേഹത്ത് ബോധപൂർവം സ്പർശിച്ചുവെന്നാരോപിച്ചായിരുന്നു ഒരു യുവതി വീഡിയോ പങ്കുവെച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും 20 ലക്ഷത്തിലധികം പേർ അത് കാണുകയും ചെയ്തിരുന്നു. നിരവധി പേർ വീഡിയോ വീണ്ടും പങ്കുവെച്ചതോടെയാണ് സംഭവം വലിയ ചർച്ചയായത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും, വീഡിയോ വഴി ദീപകിനെ വ്യക്തിഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കണ്ടന്റ് ക്രിയേഷൻ ലക്ഷ്യമിട്ടാണ് യുവതി വീഡിയോ ചിത്രീകരിച്ചതെന്നും കുടുംബം പറയുന്നു. ആരോപണത്തിന്റെയും മരണത്തിന്റെയും പശ്ചാത്തലത്തിൽ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img