09:14am 19 April 2026
NEWS
30 മണിക്കൂർ നീണ്ട ലിംഗോദ്ധാരണത്തിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 44 ലക്ഷം രൂപ

19/01/2025  10:43 AM IST
nila
 30 മണിക്കൂർ നീണ്ട  ലിംഗോദ്ധാരണത്തിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 44 ലക്ഷം രൂപ

30 മണിക്കൂർ നീണ്ട  ലിംഗോദ്ധാരണത്തിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 44 ലക്ഷം രൂപ. സ്പെയിനിലെ വലെൻസിയയിലാണ് സംഭവം. പ്രിയാപിസം എന്ന അവസ്ഥയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിന് കൃത്യമായ  ചികിത്സ  ലഭിക്കാതിരുന്നതാണ് ഇത്തരം ഒരു അവസ്ഥക്ക് കാരണമായതെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രാദേശിക ഭരണകൂടം നഷ്ടപരിഹാ​രം പ്രഖ്യാപിച്ചത്. നാലു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് യുവാവിന് വലെൻസിയ പ്രാദേശിക ഭരണകൂടം  49,104 യൂറോ (ഏകദേശം 44 ലക്ഷം രൂപ) നഷ്ടപരിഹാരം  വിധിച്ചത്. യുവാവിൻറെ ഭാര്യയ്ക്ക് 5000 യൂറോയും നഷ്ടപരിഹാരം  ലഭിക്കും.

പ്രിയാപിസം എന്ന അവസ്ഥയെ തുടർന്ന് ചികിത്സ തേടിയ യുവാവിനെ വലെൻസിയയിലെ അൽബൈദയിലെ ഹെൽത്ത് സെൻററിൽ നിന്ന് ഒൻറിനിയൻറ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ,  യൂറോളജിസ്റ്റിനെ കാണാൻ  കാത്തിരിക്കേണ്ടി വന്നു. ചികിത്സ വൈകുന്നതായുള്ള  പരാതിയെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും  രോഗം  മൂർച്ഛിച്ചിരുന്നു.  മൂന്നാമത്തെ ആശുപത്രിയിലെത്തിയപ്പോൾ  20 മണിക്കൂറിലധികമായി  ഉദ്ധാരണം  തുടരുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും, ആശുപത്രിയുടെ അനാസ്ഥ മൂലം രണ്ടാമതും ശസ്ത്രക്രിയയ്ക്ക്  വിധേയനാകേണ്ടി  വന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img