03:37pm 11 November 2026
NEWS
കോഴിക്കോട് കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ
15/10/2025  06:58 AM IST
nila
കോഴിക്കോട് കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ

കോളജ് വിദ്യാർത്ഥിനിയെ ലൈം​ഗികപീഡനത്തിനിരയാക്കിയ മന്ത്രവാദി അറസ്റ്റിൽ. വയനാട് മുട്ടിൽ സ്വദേശി ചോലയിൽവീട്ടിൽ കുഞ്ഞുമോൻ(42) ആണ് പിടിയിലായത്. മന്ത്രവാദത്തിന്റെ മറവിലായിരുന്നു ആദ്യ പീഡനം. പിന്നീട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലെത്തിച്ചും ഇയാൾ ലൈം​ഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ചേവായൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. 

 കോഴിക്കോട് പറമ്പിൽകടവ് കുന്നത്തുമലയിലാണ് കുഞ്ഞുമോൻ താമസിച്ചിരുന്നത്. മന്ത്രവാദിയെന്നാണ് ഇയാൾ എല്ലാവരോടും പറഞ്ഞിരുന്നത്.  രാത്രി ഉറക്കത്തിൽ ദുഃസ്വപ്‌നം കാണുന്നത് ഒഴിവാക്കാനായാണ് വിദ്യാർത്ഥിനി അമ്മയ്‌ക്കൊപ്പം മന്ത്രവാദിയുടെ വീട്ടിലെത്തിയത്. പ്രശ്‌നപരിഹാരത്തിന് പൂജകൾ നടത്തണമെന്ന് ഇയാൾ നിർദേശിച്ചു. തുടർന്ന് പൂജയ്ക്കായി വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. നഗ്നചിത്രം പകർത്തിയെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയുംചെയ്തു.

ഈ സംഭവത്തിനുശേഷം പെൺകുട്ടി കോളേജിലേക്ക് പോകുന്നതിനിടെ പ്രതി വീണ്ടും ഉപദ്രവിച്ചു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലേക്ക് കൊണ്ടുപോയ ഇയാൾ, അവിടെവെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img