NEWS
പെൺവേഷം കെട്ടി പള്ളിയിൽ കയറിയ യുവാവ് പിടിയിൽ
05/08/2025 12:13 PM IST
nila

പെൺവേഷം കെട്ടി പള്ളിയിൽ കയറിയ യുവാവ് പിടിയിൽ. പാലക്കാട് ജില്ലയിലെ അഗളയിലാണ് സംഭവം. അട്ടപ്പാടി ഗൂളിക്കടവ് ഫാത്തിമമാതാ പള്ളിയിൽ ഇന്ന് രാവിലെയാണ് ചുരിദാർ ധരിച്ച യുവാവിനെ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് ഇയാൾ പള്ളിക്കുള്ളിൽ കയറി കിടന്നത്.
മദ്യപിച്ചിരുന്നെന്നും ഉറങ്ങിപ്പോയതാണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പേര് ശരത്ത് എന്നായിരുന്നു ആദ്യം പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോൾ റൂമിയോ ആണെന്ന് പറഞ്ഞു.
വയനാട് സ്വദേശിയായ യുവാവാണ് പിടിയിലായത് എന്നാണ് വിവരം. ഇയാളെ കൂടുതൽ ചോദ്യം ചെയ്യും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











