NEWS
മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമെന്ന് നടിച്ച് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ
06/12/2025 01:25 PM IST
nila

മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമെന്ന് നടിച്ച് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. പറശ്ശിനിക്കടവ് സ്വദേശിയായ ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സാ സഹായത്തിന്റെ മറവിലായിരുന്നു ഇയാൾ തട്ടിപ്പിന് ശ്രമിച്ചത്.
മന്ത്രി റിയാസിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ചികിത്സാ സഹായത്തിനായി 50,000 രൂപ ആവശ്യപ്പെട്ടാണ് ഇയാൾ ആളുകളെ സമീപിച്ചിരുന്നത്. വിശ്വാസം നേടാൻ കൃത്രിമ പേരിൽ രസീത് നൽകിയിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി.
കണ്ണൂരിലെ ഒരു സ്വകാര്യ ഹോട്ടലിലെ സ്റ്റാഫിന് പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










