03:25am 24 October 2026
NEWS
ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയുടെ ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
11/05/2026  12:28 PM IST
nila
ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയുടെ ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. റാന്നി വൈക്കം വിളയിലെ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന 36കാരനായ രാജേഷ് കുമാറിനെയാണ് റാന്നി പൊലീസ് പിടികൂടിയത്. 2025 സെപ്റ്റംബറിലാണ് പ്രതി പെൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ചത്. മറ്റൊരാളുടെ ചിത്രങ്ങളും റീലുകളും ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ചാണ് ഇയാൾ കുട്ടിയെ പരിചയപ്പെട്ടത്. വിശ്വാസം നേടിയെടുത്ത ശേഷം തുടർച്ചയായ ചാറ്റിംഗിലൂടെ പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ കൈക്കലാക്കിയെന്നാണ് പൊലീസ് പറയുന്നത്.

തുടർന്ന് ഈ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ കുട്ടിയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലും പ്രതി ഉപദ്രവം തുടർന്നതായി കണ്ടെത്തി. കുട്ടിയുടെ ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്ന് വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു.

പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് കുടുക്കിയത്. ഇടുക്കിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരുന്ന രാജേഷ് കുമാർ ഏറെക്കാലമായി കുടുംബത്തിൽ നിന്ന് അകന്നായിരുന്നു താമസം. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും നാലോളം വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

സമാനരീതിയിൽ കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്. റാന്നി പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്.ഐ. സിബി, സി.പി.ഒമാരായ അഭിനന്ദ്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img