10:23pm 19 October 2026
NEWS

മദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുക്കാത്ത അയൽവാസിയെ, ആക്രമിച്ച യുവാവ് അറസ്റ്റിൽ

14/06/2025  01:53 PM IST
nila
 മദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുക്കാത്ത അയൽവാസിയെ, ആക്രമിച്ച യുവാവ് അറസ്റ്റിൽ

മദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുക്കാത്ത അയൽവാസിയെ, ആക്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മണക്കയം തടത്തിൽ പുത്തൻവീട്ടിൽ പ്രശാന്ത് കുമാർ (36) ആണ് അറസ്റ്റിലായത്.  മണക്കയം ഈട്ടിമൂട്ടിൽ വീട്ടിൽ അനിയൻകുഞ്ഞിനെ (49) ആക്രമിച്ച കേസിലാണ് ഇയാളെ  പെരുനാട് പോലീസ് പിടികൂടിയത്. 

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പ്രശാന്ത് അയൽവാസിയായ അനിയൻകുഞ്ഞിന്റെ വീട്ടിൽ ഒരുകുപ്പി മദ്യവുമായെത്തി. അവിടെയിരുന്ന് മദ്യപിക്കാൻ ഗ്ലാസും വെള്ളവും ചോദിച്ചു. കൊടുക്കില്ലെന്ന് പറഞ്ഞതോടെ ചീത്തവിളിയായി. ഇറങ്ങിപ്പോകാൻ അനിയൻകുഞ്ഞ് പറഞ്ഞെങ്കിലും കേട്ടില്ല. അവിടിരുന്ന് മദ്യപിക്കുമെന്ന് വെല്ലുവിളിച്ചശേഷം അടുത്തുകിടന്ന കമ്പെടുത്ത് അനിയൻകുഞ്ഞിനെ അടിക്കുകയായിരുന്നു.

ഇടതുകൈവിരലുകളിലാണ് അടികൊണ്ടത്. വേദനയെടുത്ത് വീട്ടിലേക്ക് കയറിയ ഇദ്ദേഹത്തെ കല്ലെടുത്ത് എറിഞ്ഞു. ബഹളംകേട്ട് എത്തിയവരാണ് പ്രശാന്തിനെ പിടിച്ചുകൊണ്ടുപോയത്. അവിവാഹിതനായ അനിയൻകുഞ്ഞ്, ചേട്ടൻ ജോയ് വർഗീസിന്റെയും കുടുംബത്തിന്റെയും ഒപ്പമാണ് താമസിക്കുന്നത്.

ചിറ്റാറിലെ സ്വകാര്യആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അനിയൻകുഞ്ഞിന്റെ കൈവിരലുകൾക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. പിന്നീടും പ്രശാന്ത് അനിയൻകുഞ്ഞിനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img