
തൃശ്ശൂർ ജില്ലയിലെ മന്നലാംകുന്ന് പ്രദേശത്തെ ഖത്തർ നിവാസികളുടെ പ്രവാസി കൂട്ടായ്മയാണ്
മന്നലാംകുന്ന് വെൽഫെയർ അസോസിയേഷൻ- എന്ന മംവാഖ് ഖത്തർ
ഒക്ടോബർ 24 നു ജെംസ് അമേരിക്ക അക്കാദമി സ്കൂൾ ഗ്രൗണ്ട് സ്റ്റേഡിയത്തിൽ ആകും മത്സരങ്ങൾ നടക്കുക
മത്സരങ്ങളിൽ ഖത്തറിലെ പ്രധാന ഇന്ത്യൻ പ്രവാസികളുടെ എട്ടു ഫുട്ബാൾ ടീമുകൾ പങ്കെടുക്കുമെന്ന്
സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ഫൈനൽ മത്സരവിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിക്കും
സംഘടനയുടെ തുടർന്നുള്ള കലാ കായിക സാംസ്കാരിക ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് പ്രസിഡന്റ് ലാൽമോൻ വലിയകത്തു അഭിപ്രയപ്പെട്ടു .
വാർത്ത സമ്മേളനത്തിൽ P
സെക്രട്ടറി യൂസഫ് മുഹമ്മദ്, പ്രോഗ്രാം ചെയർമാൻ അഷ്‌റഫ് എം.സി, കൺവീനർ ആദിൽ റഷീദ് എന്നിവർ പങ്കെടുത്തു
തുടർന്ന് നടന്ന കിക്ക് ഓഫ് നൈറ്റ് ചടങ്ങിൽ ട്രോഫികളും,ജേഴ്സികളും അനാച്ഛാദനം ചെയ്തു.ചടങ്ങിൽ ഐ .എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്,
ഫോക് പ്രസിഡന്റ് :കെ.കെ ഉസ്മാൻ ,സാംസ്കാരിക പ്രവർത്തകൻ ചന്ദ്രമോഹൻ പിള്ള,ടി .എസ് ഖത്തർ എം ഡി . റാഫി,ബി .ടി .എസ് എംഡി
ജെഫ്‌ന അബ്ദുൽ റഹ്മാൻ ,അബ്ദുൽ റഹിം ,RJ.ജിബിൻ, കാസ്സിം എന്നിവർ ആശംസകൾ നേർന്നു .
സ്പോർട്സ് കമ്മിറ്റി ചെയർമാൻ
ശ്രീ:അർഷാദ്.എം.സി സ്വാഗതവും സെക്രട്ടറി ശ്രീ;യൂസഫ് മുഹമ്മദ് നന്ദി പറഞ്ഞു .











