01:24am 26 June 2026
NEWS
ബോളിവുഡ് നടി ഇനിമുതൽ സന്യാസിനി യാമൈ മമത നന്ദഗിരി
25/01/2025  09:39 AM IST
nila
 ബോളിവുഡ് നടി ഇനിമുതൽ സന്യാസിനി യാമൈ മമത നന്ദഗിരി

ബോളിവുഡ് നടി മമത കുൽക്കർണി ഇനി ആത്മീയതയുടെ പാതയിൽ. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി മമത സന്യാസം സ്വീകരിച്ചു. യാമൈ മമത നന്ദഗിരി എന്ന പേരിലാകും മമത കുൽക്കർണി ഇനി അറിയപ്പെടുക. കിന്നർ അഖാഡയു‌‌ടെ ഭാഗമായാണ് മമത സന്യാസദീക്ഷ സ്വീകരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി മമതഅഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. സന്യാസ ​ദീക്ഷ സ്വീകരിക്കുന്ന ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു.

ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു മമത. വിവാഹത്തിനു ശേഷം ഭർത്താവിനൊപ്പം നടി കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനുശേഷം ഈ മാസമാദ്യമാണ് താരം ഇന്ത്യയിലെത്തിയത്. 

മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016 ൽ താനെയിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img