NEWS
മാമോക് ഖത്തർ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
18/08/2025 11:12 AM IST
nila

ദോഹ : മുക്കം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഓർഫനേജ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ മാമോക് ഖത്തർ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 24 ന്യൂസ്/ന്യൂസ്റൂം ഓഫീസിൽ കേക്ക് മുറിച്ചാണ് പ്രവർത്തകർ 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ന്യൂസുമായും ദോഹ ന്യൂസുമായും സഹകരിച്ച് 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.
അമീൻ കൊടിയത്തൂർ സ്വാഗത പ്രസംഗം നടത്തി. ആക്ടിംങ്ങ് പ്രസിഡന്റ് ഷാഫി ചെറുപ്പ അധ്യക്ഷത വഹിച്ചു. 24 ന്യൂസ് ഖത്തർ പ്രതിനിധി അൻവർ പാലേരി ഉദ്ഘാടനം ചെയ്തു.
സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാസിഫ് മൊയ്തു സംസാരിച്ചു.
ജനറൽ സെക്രട്ടറി ഇർഷാദ് ചേന്ദമംഗല്ലൂർ നന്ദി പറഞ്ഞു. മെഹ്ഫിൽ, ഷമീർ ബംഗ്ലാവ്, ജലീൽ, മുജീബ് കുന്ദമംഗലം,അഫ്സൽ കൊടുവള്ളി എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











