11:25am 21 September 2026
NEWS
മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നാളെ ഏറ്റുവാങ്ങും; 'മേള' ചിത്രീകരണം കൊച്ചിയിൽ സെപ്തംബർ 24 മുതൽ
21/09/2026  09:35 AM IST
സുരേഷ് വണ്ടന്നൂർ
മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നാളെ ഏറ്റുവാങ്ങും; മേള ചിത്രീകരണം കൊച്ചിയിൽ സെപ്തംബർ 24 മുതൽ

മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന 'മേള'യുടെ തുടർ ചിത്രീകരണം സെപ്തംബർ 24ന് കൊച്ചിയിൽ ആരംഭിക്കും. കാരക്കുടിയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഷാർജ എക്സ്പോയിൽ പങ്കെടുക്കാൻ പുറപ്പെട്ട മമ്മൂട്ടി ഗുജറാത്തിലെ ഏകതാ നഗറിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാനായി ഇന്ന് ഗുജറാത്തിൽ എത്തും. 'ഭ്രമയുഗ'ത്തിലൂടെ മികച്ച നടനുള്ള നാലാമത് ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അദ്ദേഹം നാളെ ഏറ്റുവാങ്ങും.
​തുടർന്ന് 24ന് 'മേള'യുടെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യുന്ന മമ്മൂട്ടിക്ക് ഇനി 30 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന് ഏറെ കരുത്ത് പകർന്ന കെ.ജി. ജോർജ് ചിത്രം 'മേള'യുടെ പേരിൽ ഒരുങ്ങുന്ന ഈ പുതിയ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ലാൽ ജൂനിയർ, അൽഫോൻസ് പുത്രൻ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
​നീതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമായ 'മേള' വേഫെറർ ഫിലിംസാണ് തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ
​എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്‌റ്റ്യൻ
​ഛായാഗ്രഹണം: ജിംഷി ഖാലിദ്
​എഡിറ്റർ: ബ്ലെസ് തോമസ്
​പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ
​ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്
​പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ
​'മേള'യുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഖാലിദ് റഹ്മാൻ ചിത്രം 'മട്ടാഞ്ചേരി മാഫിയ'യിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക.


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img