12:33am 24 July 2026
NEWS
വിദ്യാർഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടി; 'യുവാക്കളെ കേൾക്കണം, കരുത്തേകണം'
23/07/2026  08:57 PM IST
nila
വിദ്യാർഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടി; യുവാക്കളെ കേൾക്കണം, കരുത്തേകണം

കൊച്ചി: ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മമ്മൂട്ടി. രാജ്യത്തിന്റെ ഭാവി യുവാക്കളിലാണെന്നും അവരുടെ ശബ്ദം സമൂഹവും ഭരണകൂടവും ഗൗരവത്തോടെ കേൾക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. "യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർഥ സമ്പത്ത്. അവരെ കേൾക്കണം, സംരക്ഷിക്കണം, കരുത്തേകണം," എന്നാണ് അദ്ദേഹം കുറിച്ചത്.

ഇതിന് മുമ്പ് മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും വിദ്യാർഥി സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. സമൂഹത്തിൽ ഭിന്നിപ്പും ആക്രമണവും വളർത്തുന്നതിനേക്കാൾ സഹാനുഭൂതിയും പരസ്പര ബഹുമാനവും കൊണ്ടാണ് ശക്തമായ ഭാവി സൃഷ്ടിക്കാനാകുകയെന്ന് ദുൽഖർ പ്രതികരിച്ചിരുന്നു.

വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻമാരായ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, കാളിദാസ് ജയറാം, ജോർജ് ജോർജ് എന്നിവരും നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, നിഖില വിമൽ, വിസ്മയ മോഹൻലാൽ എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഡൽഹിയിലെ ജന്തർ മന്ദറിലെ സമരവേദിയിലെത്തി നടൻ പ്രകാശ് രാജും മുതിർന്ന നടി ഷബാന ആസ്മിയും വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഡൽഹിയിൽ വിദ്യാർഥികളും കോക്രോച്ച് ജനതാ പാർട്ടിയും നേതൃത്വത്തിൽ പ്രക്ഷോഭം തുടരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img