12:12pm 09 August 2026
NEWS
മമ്മൂട്ടിയുടെ മാസ് ലുക്കും കരിങ്കാളിയായ കാരിക്കാമുറി ഷൺമുഖനും; ആവേശം വിതറി 'ലോ ആൻഡ് ഓർഡർ' ടീസർ




09/08/2026  11:03 AM IST
സുരേഷ് വണ്ടന്നൂർ
മമ്മൂട്ടിയുടെ മാസ് ലുക്കും കരിങ്കാളിയായ കാരിക്കാമുറി ഷൺമുഖനും; ആവേശം വിതറി ലോ ആൻഡ് ഓർഡർ ടീസർ

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മാസ് എന്റർടെയ്‌നർ ചിത്രം
ലോ ആൻഡ് ഓർഡർ' ടീസർ പുറത്തിറങ്ങി. കറുപ്പണിഞ്ഞ്, മുഖം വ്യക്തമാക്കാതെ കൈയിൽ തോക്കുമായി നടന്നുവരുന്ന കാരിക്കാമുറി ഷൺമുഖന്റെ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകർഷണം. മുൻപ് രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ 'ബ്ലാക്ക്' എന്ന സിനിമയിലെ പ്രിയ കഥാപാത്രമായ കാരിക്കാമുറി ഷൺമുഖന്റെ തിരിച്ചുവരവ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
​പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഈ ചിത്രം പോലീസും അധോലോക സംഘങ്ങളും തമ്മിലുള്ള ചോരക്കളിയുടെ നേർക്കാഴ്ചയാണെന്ന് ടീസർ വ്യക്തമാക്കുന്നു. പൂർണ്ണമായും ആക്ഷന് പ്രാധാന്യം നൽകുന്ന ഒരു വൻകിട മാസ് ചിത്രമായിരിക്കും ഇതെന്ന് ഉറപ്പുനൽകുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.
​ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി. കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി തുടങ്ങി നിരവധിയേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
​പ്രശസ്ത തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്. സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി, മഹാസുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു. ഷിബു ചക്രവർത്തി എഴുതിയ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. പി.ആർ.ഒ: എ.എസ് ദിനേശ്. ചിത്രം സെപ്തംബർ 4-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img