03:04am 30 April 2026
NEWS
പൂർണ ആരോ​ഗ്യവാൻ; മമ്മൂട്ടി തിരികെവരുന്നു..
19/08/2025  03:43 PM IST
nila
 പൂർണ ആരോ​ഗ്യവാൻ; മമ്മൂട്ടി തിരികെവരുന്നു..

ചികിത്സായ്ക്കായി സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു എന്ന് റിപ്പോർട്ട്. താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നു രാവിലെയോടെ എല്ലാ പരിശോധനാ ഫലങ്ങളും ലഭിച്ചതോടെയാണ് മമ്മൂട്ടിക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയത്. ഇതോടെ താരം ഉടൻ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നും സൂചനയുണ്ട്.

മമ്മൂട്ടി സിനിമാലോകത്തേക്ക് ഉടൻ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ അദ്ദേഹം ജോയിൻ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു. നിർമാതാവ് ആന്റോ ജോസഫും ഇക്കാര്യം സൂചിപ്പിച്ച് ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനയ്ക്ക് നന്ദിയെന്നാണ് ആന്റോ കുറിച്ചിരിക്കുന്നത്.

'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി', ഇതായിരുന്നു എഫ്.ബി കുറിപ്പ്‌

നിമിഷനേരംകൊണ്ട് ആരാധകർ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. ഇക്ക തിരിച്ചുവരുന്നുവെന്ന തരത്തിലാണ് പോസ്റ്റിന് കീഴിലെ കമന്റുകൾ മുഴുവൻ. ജൂഡ് ആന്തണി ജോസഫ്, മാലാ പാർവതി അടക്കമുള്ള പ്രമുഖരും കമന്റിട്ടിട്ടുണ്ട്. മമ്മൂട്ടി തിരികെയെത്തുന്നുവെന്ന സന്തോഷവാർത്ത നടി മാലാ പാർവതിയും നിർമാതാവ് എസ്. ജോർജ് അടക്കമുള്ളവരും പങ്കുവെച്ചിട്ടുണ്ട്. 'ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്', മാലാ പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു.

നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന 'കളങ്കാവൽ' ആണ് തീയേറ്ററിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രം. വിനായകനും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img